വൈക്കം:വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഒൻപത് സീറ്റിലും വിജയിച്ച് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലേതിനേക്കാൾ വിജയം യുഡിഎഫ് നേടുമെന്ന് കോട്ടയം ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് പറഞ്ഞു. മറവൻതുരുത്ത് ഗ്രാമ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡൻ്റ് പി.സി. തങ്കരാജിനും, ജില്ലാ പഞ്ചായത്തംഗം വിജയമ്മ ബാബുവിനും, മറ്റ് ഏഴ് മെമ്പർമാർക്കും മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റി നൽകിയ സ്വീകരണത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജയിച്ച മെമ്പർമാരെ ടോൾ ജംഗ്ഷനിൽ നിന്നും സ്വീകരിച്ച് ജാഥയായി കൂട്ടുമ്മേൽ ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ മൊമൻ്റൊ നൽകി ആദരിച്ചു. മണ്ഡലം പ്രസിഡൻ്റ് മോഹൻ കെ തോട്ടു പുറത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. പ്രസാദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. ഷിബു എന്നിവർ മുഖ്യ പ്രസംഗങ്ങൾ നടത്തി. സ്റ്റാൻ്റിംഗ്കമ്മറ്റി ചെയർ പേഴ്സൺ ബിന്ദു പ്രദീപ്, മെമ്പർമാരായ സുകന്യാ മോൾ, വനജ അനിൽകുമാർ , പി.പി. പത്മനന്ദൻ , ആർ. അനീഷ് , ധന്യാ സുനിൽ, എൻ.സി.തോമസ് എന്നിവരെയും ആദരിച്ചു, കെ.എസ്. നാരായണൻ നായർ, കെ. സിയാദ് ബഷീർ, ബാബു പൂവനേഴത്ത് , ഷൈൻ പ്രകാശ്,വി.ആർ.അനുരുദ്ധൻ, അശോകൻ കുമ്പേൽ , സുഭഗൻ, കൊട്ടൂരത്തിൽ ഔസേഫ് വർഗ്ഗീസ്, വി.പി. ജയകുമാർ, പി.ആർ. തിലകൻ , ശശിധരൻ, അയ്യനേഴത്ത് , റെജി തോമസ് ഏ.വി. അനിൽകുമാർ, നന്ദകുമാർ, വിബി വിജയൻ. രമാദേവി മനോഹരൻ വി. അരവിന്ദൻ തുടങ്ങിയവർ സംസാരിച്ചു. മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റി ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ സമ്മേളനം ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ സീറ്റിലും യു.ഡി.എഫ് വിജയിക്കും – നാട്ടകംസുരേഷ്
