തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധനവ്. ഒരു പവൻ സ്വർണത്തിന് 1,080 രൂപ കൂടി 1,16,320 രൂപയായപ്പോൾ, ഗ്രാമിന് 135 രൂപ ഉയർന്ന് 14,540 രൂപയായി.ഇന്നലെ സ്വർണവിലയിൽ രണ്ടുതവണ മാറ്റം രേഖപ്പെടുത്തി. രാവിലെ പവന് 1,17,120 രൂപയെന്ന ഉയർന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് ഉച്ചയ്ക്ക് ശേഷം വില കുറയുകയും പവന് 1,15,240 രൂപ എന്ന നിലയിലേക്കും എത്തിയിരുന്നു.
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധനവ്
