കൊല്ലം: “സേവ് ആർ.എസ്.പി.യിലൂടെ കണ്ണൂർ രാഷ്ട്രീയത്തിലെ ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം ഇല്ലിക്കൽ ആഗസ്റ്റിൻ കൊല്ലം ആർ.എസ്.പി.യെ വളച്ചൊടിക്കുന്നു.23 ന് വെള്ളിയാഴ്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റുഡൻ്റ്സ് ഹാളിൽ നടക്കുന്ന “ഇടത് സഹയാത്രികരുടെ ശാക്തീകരണം ” പ്രവർത്തക സമ്മേളനം പ്രേമചന്ദ്രനെയും, ഷിബു ബേബി ജോണിനും വെല്ലുവിളിയാകും. കണ്ണൂർ രാഷ്ട്രീയത്തിലെ ചെങ്കോൽ കിരീടധാരിണിയായ ഇല്ലിക്കൽ ആഗസ്റ്റിന് ഇടതിനോടൊപ്പമുള്ള ചില ആർ.എസ്.പി വിഭാഗങ്ങളും, മറ്റു ചില പ്രമൂഖ നേതാക്കളും ഇതിനോടകം പിന്തുണ അറിയിച്ചിട്ടുണ്ട്. ഈ 23 ന് പുതിയ പ്രസ്ഥാനം രൂപം കൊള്ളുന്ന തോടെ എൽ.ഡി.എഫിൻ്റെ ശക്തിയ്ക്ക് ആക്കം കൂടുന്നു.നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടി എൽ.ഡി.എഫ് ഭരണത്തിൽ വരുമെന്നതാണു് ഇടത് മുന്നണിയുടെ നീക്കങ്ങളിൽ നിന്നും മനസ്സിലാക്കാവുന്നത്. പ്രമുഖ സാമൂദായിക സംഘടനകളുടെ പിന്തുണയും ഇടത് മുന്നണിയ്ക്ക് വേണ്ടി നിലകൊള്ളുമ്പോൾ യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആശങ്കയുമുണ്ട്.
കണ്ണൂർ രാഷ്ട്രീയം കൊല്ലം ആർ.എസ്.പിയെ വളച്ചൊടിക്കുന്നു;ചെമ്പകശ്ശേരി ചന്ദ്രബാബു
