കോവളം : തിരുവനന്തപുരം കോർപ്പറേഷൻ വെള്ളാർ വാർഡ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. ഡി സജീവ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉൽഘാടനം ചെയ്തു. കൗൺസിലർ പനത്തുറ പി ബൈജു സ്വാഗതം പറഞ്ഞു. എൽ.ഡി.എ ഫ് നേതാക്കളായ കെ. എസ് മധുസൂദനൻ നായർ ,അനൂപ്,കരുംകുളം അജിത്ത്,എം ശ്രീകുമാരി , കാലടി പ്രേമചന്ദ്രൻ ,കെ. ആർ ഉണ്ണികൃഷ്ണൻ വെള്ളാർ സാബു, പ്രശാന്തൻ, വാഴമുട്ടം രാധാകൃഷ്ണൻ, പാറവിള വിജയകുമാർ സ്ഥാനാർഥികളായ ജി എസ് ബിന്ദു, കരിങ്കട രാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ 21 മാസം കൗൺസിലറായിരുന്ന പനത്തുറ പി ബൈജുവിന്റെ വെള്ളാർ വാർഡ് വികസന രേഖ കടകംപള്ളി സുരേന്ദ്രന് പ്രകാശനം ചെയ്തു. ഡി ജയകുമാർ കൃതജ്ഞത പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷൻ വെള്ളാർ വാർഡ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു
