പീരുമേട്ടിലെ പട്ടയഭൂമിയിലുള്ളവരെ കുടിയിറക്കാൻ നീക്കം, പിന്നിൽ ഉദ്ദ്യേഗസ്ഥ ലോബി

പീരുമേട്:ഇടുക്കി ജില്ലയിലെ മിക്ക പ്രദേശങ്ങളും കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാണ്. എന്നാൽ പീരുമേട്ടിലെപട്ടയ പ്രശ്നങ്ങൾക്ക് പിറകിൽഉദ്യോഗസ്ഥ – നിക്ഷിപ്ത ലോബി പ്രവർത്തിക്കുന്നു . പീരുമേട് താലൂക്കിലെ വിഷയം തികച്ചും വിഭിന്നമാണ്. യഥാര്‍ത്ഥത്തില്‍ ഇവിടെ കയ്യേറ്റം ഉണ്ടായിട്ടില്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ആഘോഷപൂര്‍വ്വം പട്ടയവും അനുബന്ധ രേഖകളും നല്‍കിയ വസ്തുക്കളാണ് ഇന്ന് കയ്യേറ്റഭൂമിയായി ചിത്രീകരിച്ചിരിക്കുന്നത്.പട്ടയം ലഭിച്ച വസ്തു നാലും അഞ്ചും അതിലധികവും കൈമറിഞ്ഞാണ് ഇപ്പോള്‍ പലരുടെയും കൈവശം എത്തിയിരിക്കുന്നത്. ഈ കാലത്തിനിടയില്‍ ഈ പട്ടയ ഭൂമി പലര്‍ക്കായി വില്‍ക്കപ്പെടുകയും പല പ്രാവശ്യം ആധാരം രജിസ്റ്റര്‍ ചെയ്യപ്പെടുകയും കാലാകാലങ്ങളിലെ ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സ്ഥലപരിശോധന നടത്തി ലൊക്കേഷന്‍ സ്കെച്ച് വരച്ചു നൽകി പേരില്‍ കൂട്ടി കരം സ്വീകരിച്ച് രസീത് നല്‍കുകയും ചെയ്തിട്ടുള്ളതാണ്‌. കൂടാതെ കൈവശ സര്‍ട്ടിഫിക്കറ്റ്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ എല്ലാ പ്രധാനപ്പെട്ട രേഖകളും നല്‍കിയത് റവന്യൂ ഉദ്യോഗസ്ഥരാണ്. തികച്ചും നിയമപരമായി വിലകൊടുത്തുവാങ്ങിയ ഈ ഭൂമികളാണ് ഇപ്പോള്‍ കയ്യേറ്റഭൂമിയായി ചിത്രീകരിച്ചിരിക്കുന്നത്.പല വസ്തുക്കളുടെയും സര്‍വ്വേ നമ്പര്‍ പട്ടയ സര്‍ട്ടിഫിക്കറ്റില്‍ പോലും മാറിക്കിടക്കുകയാണെന്നാണ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നല്‍കിയചിലരേഖകളില്‍നിന്നും വ്യക്തമാകുന്നത്. അതുപോലെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആധുനിക ഉപകരണങ്ങള്‍ ഒന്നുമില്ലാതിരുന്ന കാലത്ത് വരച്ച പട്ടയ സ്കെച്ചും ഇപ്പോള്‍ താരതമ്യം ചെയ്യുന്ന സ്കെച്ചും തമ്മില്‍ നേരീയ ചില വ്യത്യാസങ്ങള്‍ ഉണ്ടെന്നും പറയുന്നു. സ്കെച്ച് തയ്യാറാക്കിയപ്പോഴും സര്‍വേ നമ്പര്‍ രേഖപ്പെടുത്തിയപ്പോഴും പതിറ്റാണ്ടുകളായി മാറിമാറി വന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച പാകപ്പിഴകളോ ബോധപൂര്‍വ്വം പ്രത്യേക ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ വരുത്തിയ തെറ്റുകളോ ആണ് ഇപ്പോഴുള്ള സംശയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കാരണം. ഇതിനെ കയ്യേറ്റമായി ചിത്രീകരിക്കുന്നതിന്റെ പിന്നില്‍ ഗൂഡലക്ഷ്യങ്ങള്‍ ഉണ്ടെന്നു വ്യക്തമാണ്. റവന്യു വകുപ്പിലെ തൊടുപുഴക്കാരനായ ഒരു ഉദ്ദേഗസ്ഥനാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.നിരോധനാജ്ഞക്ക് സമമാണ് പീരുമേട് വില്ലേജിലെയും മഞ്ചുമല വില്ലേജിലെയും പല സ്ഥലങ്ങളും. പ്രത്യേകിച്ച് പീരുമേട് വില്ലേജിലെ 534,1131 , മഞ്ചുമല വില്ലേജിലെ 441 എന്നീ സര്‍വ്വേ നമ്പരുകളില്‍ ഉള്‍പ്പെട്ട പ്രദേശം. അപേക്ഷവച്ച് പട്ടയം ലഭിച്ചവരുടെ ഭൂമിയുടെ അവകാശവുമായി പോലിസ് പലപ്പോഴും എത്താറുണ്ട്. പോലിസ് തങ്ങളുടെ അധീനതയിലുള്ള ഭൂമി മുള്ളുവേലി കെട്ടി തിരിച്ചിട്ടുണ്ട്. എങ്കിലും മാറി മാറി വരുന്ന കമാഡർമാർ തങ്ങളുടെ മേലധികാരികളുടെ പ്രിതി സമ്പാദിക്കാൻ പട്ടയ ഉടമകളെ കയ്യേറ്റക്കാരായി ചിത്രികരിച്ച്നോട്ടിസ് അയക്കും എന്നാൽ പോലിസിന് തങ്ങൾക്ക് എത്ര ഭുമി ഉണ്ടെന്നുള്ള രേഖകൾ ഇല്ല.പ്രദേശത്ത്നിമ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ക്ക് പല കാരണങ്ങള്‍ പറഞ്ഞ് കെട്ടിട നമ്പര്‍ നിഷേധിക്കുകയാണ്. കെട്ടിട നമ്പര്‍ നല്‍കേണ്ടത് പഞ്ചായത്ത് ആണെങ്കിലും നിലവിലുള്ള സാഹചര്യത്തില്‍ റവന്യൂ വകുപ്പില്‍ നിന്നുള്ള അനുമതി ലഭിച്ചെങ്കില്‍ മാത്രമേ പഞ്ചായത്ത് കെട്ടിട നമ്പര്‍ അനുവദിക്കൂ. . അതുപോലെ ഇവിടെ ക്രയവിക്രയം ചെയ്യുന്ന ഭൂമി പേരില്‍ കൂട്ടി കരം അടക്കുന്നതിനും കഴിയുന്നില്ല. കെട്ടിട നിര്‍മ്മാണത്തിന് പുതിയ പെര്‍മിറ്റുകളും നിഷേധിക്കുകയാണ്. കൈവശം, ലൊക്കേഷന്‍ സ്കെച്ച് ഉള്‍പ്പെടെ വസ്തു സംബന്ധമായ ഒരു രേഖകളും അപേക്ഷകള്‍ക്ക് നല്‍കാതെ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തികച്ചും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *