കോട്ടയം: ഖാദി ഓണം മേളയുടെ ഭാഗമായി ഓഗസ്റ്റ് 10,11 തീയതികളിൽ കോട്ടയം സിവിൽ സ്റ്റേഷനിൽ(കളക്ടറേറ്റ്) പ്രത്യേക വിപണന മേള നടത്തും. സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കും ഇവിടെയെത്തുന്ന പൊതുജനങ്ങൾക്കും വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങൾ, റെഡിമെയ്ഡ് ഷർട്ടുകൾ, കോട്ടൺ കുർത്തികൾ, സിൽക്ക് – കോട്ടൺ സാരികൾ, ബെഡ്ഷീറ്റുകൾ എന്നിവയും മറ്റുൽപന്നങ്ങളും 30 ശതമാനം വരെ സർക്കാർ റിബേറ്റിൽ ഇവിടെനിന്ന് വാങ്ങാമെന്ന് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ എം.വി. മനോജ് അറിയിച്ചു.
കോട്ടയം സിവിൽ സ്റ്റേഷനിൽ ഖാദി ഓണം മേള ഓഗസ്റ്റ് 10, 11 തീയതികളില്‍
