കോതമംഗലം: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ഊന്നുകൽ യൂണിറ്റിൻ്റെ കുടുംബ സംഗമം ഊന്നുകൽ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷിബു പടപറമ്പത്ത് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ബേസിൽ മാത്യൂസ് അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ സി.ഐ.ടി.യു ഏരിയ കമ്മറ്റി അംഗം ജോയി .പി. മാത്യു, ബാങ്ക് പ്രസിഡൻ്റ് എം.എസ്. പൗലോസ്, കെ.സി.ഇ.യു. ഏരിയ സെക്രട്ടറി കെ.കെ. ബിനോയി, അഭിലാഷ് രാജ് എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി അക്ഷ്കർ കരീം സ്വാഗതവും ഏരിയ കമ്മറ്റി അംഗം റിനി മൈക്കിൾ നന്ദിയും പറഞ്ഞു.
കെ.സി.ഇ.യു. ഊന്നുകൽ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു
