സാജു എന്നോ സാജു നവോദയ എന്നോ പറഞ്ഞാല്‍ വളരെ പെട്ടെന്ന് ആർക്കും ആളെ മനസിലായെന്നു വരില്ല. എന്നാല്‍, പാഷാണം ഷാജി എന്നു പറഞ്ഞാല്‍ അറിയാത്തവരായി ആരുമുണ്ടാകില്ല. ഒരു ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോ കോമഡി ഫെസ്റ്റിവലില്‍ സാജു ചെയ്തൊരു കഥാപാത്രത്തിന്റെ പേരാണ് പാഷാണം ഷാജി. എല്ലാവരെയും പരസ്പരം തല്ലിക്കാന്‍ അപാരമായ മിടുക്കുള്ള ഒരു നാട്ടിന്‍പുറത്തുകാരനായ കഥാപാത്രം. പാഷാണം ഷാജി ഹിറ്റായി. അങ്ങനെ സാജുവും. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മമ്മൂക്കയുമായുള്ള ചില അനുഭവങ്ങൾ പറയുകയാണ് സാജു-ഭാസ്കർ ദി റാസ്കൽ എന്ന സിനിമയുടെ പ്രമോഷനുവേണ്ടി ചാനലില്‍ സംസാരിക്കുമ്പോള്‍ ഈ സിനിമയിൽ വേഷം തന്നതില്‍ സംവിധായകന് സിദ്ദിക്ക് ഇക്കയോടു നന്ദിയുണ്ടെന്നു ഞാന്‍ പറഞ്ഞു.ആ ഷോട്ട് കട്ട് ചെയ്തു കഴിഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞു. ഭാസ്കര്‍ ദി റാസ്കലില് സിദ്ദിക്കാണ് നിനക്കു വേഷം തന്നതെന്ന് ആരാണു നിന്നോടു പറഞ്ഞത്. ഞാന്‍ പറഞ്ഞിട്ടാണ് സിദ്ദിക്ക് നിനക്ക് റോള്‍ തന്നത് അറിയാമോ എന്നു ചോദിച്ചു. മമ്മൂക്കയോടു തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെനിക്ക്- സാജു പറഞ്ഞു.
Related Posts
പള്‍സ് പോളിയോ പ്രതിരോധം; കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്കി
കോട്ടയം: പോളിയോ വൈറസ് നിർമാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിലെ അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്കി.…
നീണ്ടൂർ ഹോമിയോ ആശുപത്രി : കോൺഫ്രൻസ് ഹാൾ, വിശ്രമ മുറിയും
നാടിന് സമർപ്പിച്ചു.
കോട്ടയം: നീണ്ടൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ഹോമിയോ ആശുപത്രിയിൽ നിർമ്മാണം പൂർത്തീകരിച്ച കോൺഫ്രൻസ് ഹാൾ, വിശ്രമ മുറി എന്നിവ സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.…
നെഹ്റു ട്രോഫി ടെൻഡർ വിവാദം: തങ്ങൾക്ക് നേരെ കടുത്ത രാഷ്ട്രീയ ഗൂഢാലോചനയെന്ന് ഓസ്കർ ഇവൻസ്
തകർക്കാൻ ശ്രമമെന്ന് ആരോപണം തൃശ്ശൂർ: നെഹ്റു ട്രോഫി ജലമേളയുടെ പവലിയൻ നിർമ്മാണ കരാർ റദ്ദാക്കി തങ്ങളെ പുറത്താക്കിയ നടപടിക്ക് പിന്നിൽ കടുത്ത രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ‘ഓസ്കർ ഇവൻസ്’.…
