.വിഴിഞ്ഞം തുറമുഖം റെയിൽവേ ജനങ്ങളെ പറ്റിക്കാൻ ശ്രമം. വിഴിഞ്ഞം തുറമുഖം റയിൽവേ കണക്ടിവിറ്റി ക്ക് സ്ഥലം ഏറ്റെടുക്കില്ല റ്റണൽ പാത എന്നാണ് പറയുന്നത്.ഈ റ്റണൽ പാത യുടെ മുഴുവൻ വിവരങ്ങളും ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ധവളപത്രം പുറപ്പെടുവിക്കണമെന്ന് ജനകീയ പ്രതിരോധ സമിതി ചെയർമാൻ വെങ്ങാനൂർ ഗോപകുമാറും സെക്രട്ടറി മുല്ലൂർ മോഹനചന്ദ്രൻ നായരും ആവശ്യപ്പെട്ടു. 2008ൽ 3000ഏക്കർ ഭൂമി ഏറ്റെടുത്തു വിഞാപനം വന്നതു പോലെ ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം നടക്കുന്നു. ഇത് വരെ പറഞ്ഞിരുന്നത് റ്റണൽ പാത യുടെ മധ്യത്തിൽ നിന്നും 20മീറ്റർ ദൂരം നിർമ്മാണ പ്രവർത്തനങ്ങൾ, കിണർ, വീടുകൾ അനുമതി കൊടുക്കില്ലെന്നായിരുന്നു. ഇന്ന് നടന്ന ഉന്നതതല യോഗത്തിൽ മധ്യത്തിൽ നിന്നും നൂറു മീറ്റർ രണ്ട് വശങ്ങളിലും ആകെ ഇരുന്നൂറ് മീറ്റർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതി കൊടുക്കില്ലെന്നാണ്. എങ്കിൽ ജനങ്ങളുടെ ഭൂമി മാന്യമായ വില കൊടുത്ത് സർക്കാർ ഏറ്റെടുക്കണം. കോടിക്കണക്കിനു രൂപ ചിലവിട്ടു അടി പാത നിർമ്മിക്കേണ്ട ആവശ്യമെന്താണ്. ഫലത്തിൽ വസ്തു ഉടമകൾക്ക് ഈ ഭൂമി കൊണ്ട് ഒരു പ്രയോജനവും ലഭിക്കില്ല. തുറമുഖ വികസനത്തെ തകർക്കാൻ ഏതോ ശക്തികൾ ശ്രമിക്കുന്നതായിട്ടാണ് മനസ്സിലാകുന്നത്. ശക്തമായ സമരവുമായി ജനങ്ങൾക്ക് ഇറങ്ങേണ്ടി വരുന്ന സാഹചര്യമാണ് കാണുന്നത്. റിങ് റോഡ് ഭൂമി എടുത്തിട്ട് ആളുകൾക്ക് തുക കൊടുത്തിട്ടില്ല. അത് പോലെ റെയിൽവേ യുടെ പേരിൽ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമം എല്ലാ രീതിയിലും ചെറുക്കും. സർക്കാർ ബാലരാമപുരം വിഴിഞ്ഞം റെയിൽ പാത യുടെ ധവള പത്രം പുറപ്പെടുവിച്ചു ജനങ്ങളുടെ ആശങ്ക അവസാനിപ്പിക്കാനുള്ള ശ്രമം നടത്തണം. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾ ഒറ്റകെട്ടായി ചെറുക്കുമെന്നുള്ള കാര്യം അധികാരികളെ ഓർമ്മപ്പെടുത്തുന്നു.എന്ന് വെങ്ങാനൂർ ഗോപകുമാർ 9387292552പ്രസിഡന്റ് ജനകീയ പ്രതിരോധ സമിതി മുല്ലൂർ മോഹനചന്ദ്രൻ നായർ +919074755787സെക്രട്ടറി ജനകീയ പ്രതിരോധ സമിതി.
Related Posts

തിരുവനന്തപുരം ആയുർവേദകോളേജിന് അടുത്തുള്ള നവീകരിച്ച ഭീമ ജുവലറിയുടെ ഉൽഘാടനം നടന്നു
തിരുവനന്തപുരം :തിരുവനന്തപുരം ആയുർവേദകോളേജിന് അടുത്തുള്ള നവീകരിച്ച ഭീമ ജുവലറിയുടെ ഉൽഘാടനം നടന്നു. ഭീമ ജ്യൂവലറി ചെയർമാൻ ഭീമ ഗോവിന്ദന്റെ സാന്നിധ്യത്തിൽ പ്രശ്സ്ത സിനിമ താരം കാജൽ അഗർവാൾ…

കുടുംബശ്രീ സി.ഡി.എസുകളിൽ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം
കോട്ടയം: ഈരാറ്റുപേട്ട, ഏറ്റുമാനൂർ, പള്ളം ബ്ലോക്കുകളിൽ കുടുംബശ്രീ സി.ഡി.എസുകളിൽ ഒഴിവുള്ള സി.ഡി.എസ് അക്കൗണ്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഒക്ടോബർ 13 വൈകിട്ടു അഞ്ചു വരെ അപേക്ഷിക്കാം.കുടുംബശ്രീ…

മോഹൻലാലിന് ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം
ന്യൂഡൽഹി: നടൻ മോഹൻലാലിന് ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം.ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്കാരമാണ് ഇത്. ചലച്ചിത്ര മേഖലക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. Share…