വൃത്തിഹീനമായ സാഹചര്യം ഹോട്ടൽ അടച്ചുപൂട്ടി, ആരോഗ്യവിഭാഗം.

ആലുവ : ആലുവ ചൂർണിക്കര ഗ്രാമ പഞ്ചായത്ത്‌ പതിനാലാം വാർഡിൽ കൊച്ചിൻ ബാങ്ക് കവലയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ സനാന ഹോട്ടൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി അടച്ചു പൂട്ടാൻ നോട്ടീസ് നൽകി. വളരെ വൃത്തിഹീനമായിട്ടുള്ള അടുക്കളയിൽ പാകം ചെയ്യാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ മാരക മായ കോളിഫോമ് ബാക്റ്റീരിയ കണ്ടെത്തിയിരുന്നു. സ്ഥാപനത്തിന് ലൈസൻസും തൊഴിലാളികൾക്കു ഹെൽത്ത്‌ കാർഡും ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചതു. എന്നാൽ പഞ്ചായത്ത്‌ ഭരണ കക്ഷി പ്രമുകരുടെ ഒത്താശയോടെ ഹോട്ടൽ വീണ്ടും തുറന്നു പ്രവർത്തിച്ചതായി നാട്ടുകാർ പഞ്ചായത്ത്‌ സെക്രട്ടറിയോട് പരാതി വിളിച്ചറിയിച്ചപ്പോൾ ഞാൻ പഞ്ചായത്ത്‌ പ്രസിഡന്റിനോട് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്. ഇത്‌ നാലാമത്തെ പ്രാവശ്യമാണ് ഈ ഹോട്ടലിന് എതിരെ നടപടി ഉണ്ടാകുന്നത്. ചില രാഷ്ട്രീയ കൂട്ടുകെട്ടുകൾ ഉള്ളതിനാൽ ഇവർക്കെതിരെ ഇതുവരെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *