ബസിൽ നിന്ന് തെറിച്ച് വീണ് യുവതി മരിച്ചു.വണ്ടിപ്പെരിയാർ കക്കിക്കവല ത്രിച്ചിറ്റാറ്റിൽ വീട്ടിൽ ഷൈജുവിന്റെ ഭാര്യ സജീന കെ എസ് (43), ശനിയാഴ്ച നാലിന് എച്ച് പി സി യിൽ തൊഴിലുറപ്പ് മേറ്റ് ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് ധർമാവേലി വണ്ടിപെരിയാർ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിൽ വരുന്ന വഴിയിലാണ് അപകടം ഉണ്ടായത്. കക്കിക്കവലയിൽ ഇറങ്ങുന്നതിനു വേണ്ടിവീട്ടിൽ ബസിന്റെ സീറ്റിൽ നിന്നും എഴുന്നേറ്റപ്പോൾ സീറ്റ് കമ്പിയിൽ പിടുത്തം കിട്ടാതെ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റത്തിന് തുടർന്ന് കോട്ടയം മെഡിക്കൽ
കോളേജിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു എന്നാൽ ജീവൻ രക്ഷിക്കാൻ ആയില്ല. സംസ്കാര ചടങ്ങുകൾ ഇന്നലെ വൈകിട്ട് വണ്ടിപ്പെരിയാർ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ നടത്തി
മക്കൾ : സനൂജ,അനൂജ.
