പവർ കട്ട് പിൻവലിച്ച് ജനങ്ങൾക്ക് വൈദ്യുതി നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ കോവളം നിയോജക മണ്ഡലം പ്രവർത്തകയോഗം

ജനജീവിതം ദുസഹമാക്കുന്ന പവർ കട്ട് പിൻവലിച്ച് ജനങ്ങൾക്ക് വൈദ്യുതി നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ കോവളം നിയോജക മണ്ഡലം പ്രവർത്തകയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് കോളിയൂർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ നേതാവ് തകിടി കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കരുംകുളം വിജയകുമാർ . തെന്നൂർ കോണം രാജേ ന്ദ്രൻ , മരപ്പാലം സുധീഷ് , ഡി.ആർ. സെലിൻ, അരുമാനൂർ ചന്ദ്രശേഖരൻ , ബാലരാമപുരം സുബ്ബയ്യൻ, റ്റി.എ.ചന്ദ്ര മോഹൻ ,ഒ. ഷാജഹാൻ, ഇസഹാക്ക് സേവ്യർ , റ്റി. ഇന്ദിര, എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *