തിരു: മലയാള സിനിമയെ അന്താരാഷ്ട തലത്തിൽ വ്യാവസായികമായി പടുത്തുയർത്തുവാനും ലോക ഗിന്നസ് റിക്കാർ ഡിൽ മലയാള സിനിമക്ക് പേരു് ചേർക്കാനും സാധിച്ച നിത്യ ഹരിത നായകൻ പ്രേംനസീറിന്റെ ഓർമ്മകൾ നിലനിറുത്തുവാൻ ചിത്രാഞ്ജലി സ്റ്റുഡിയോവിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുവാൻ സർക്കാർ മുൻകൈയെടുക്കണമെന്നും അതിനുവേണ്ടി ചലച്ചിത്ര വികസന കോർപ്പറേഷൻ ശുപാർശ ചെയ്യണമെന്നും പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ ആവശ്യപ്പെട്ടു. പ്രേം നസീറിന്റെ ജൻമദിനം വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ച സർക്കാർ ആദ്യം ചെയ്യേണ്ടത് ചിറയിൻകീഴിൽ അനാഥമായി കിടക്കുന്ന പ്രേം നസീർ സ്മാരകം ഏപ്രിൽ ഏഴിന് മുൻപ് നിർമ്മാണം പൂർത്തീകരിച്ച് കലാകേരളത്തിന് സമർപ്പിച്ചാൽ മാത്രമെ ആ നടനാടുള്ള ആദരവ് സർക്കാരിന് നിറവേറ്റാൻ സാധിക്കുകയുള്ളു. കേരള ജനത മറക്കാത്ത പ്രേംനസീറെന്ന നടനെ വിസ്മരിച്ചു കൊണ്ടാണ് ചിത്രാഞ്‌ജലി സ്റ്റുഡിയോവിൽ ജെ.സി.ഡാനിയേലിന്റെ പ്രതിമ സ്ഥാപിച്ചത്. അതിനോടൊപ്പം തന്നെ പ്രേം നസീറിന്റെ പ്രതിമ സ്ഥാപിക്കുന്നതിൽ എന്തിനാണ് വിവേചനം? ഏത് കാര്യം വന്നാലും പലപ്പോഴും പ്രേംനസീറെന്ന മഹാനടന്റെ പ്രസക്തി തിരിച്ചറിയാതെ പോകുന്ന ചലച്ചിത്ര അക്കാഡമി, ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നിവയുടെ ബന്ധപ്പെട്ട അധികൃതർ വിവേചന നടപടി അവസാനിപ്പിച്ച് പ്രേം നസീർ സ്മാരകം പൂർത്തീകരണത്തിനും ചിത്രാഞ്‌ജലിയിൽ പ്രേം നസീർ പ്രതിമ സ്ഥാപിക്കുന്നതിലും അടിയന്തിര തീരുമാനം പ്രഖ്യാപിക്കണമെന്നും സുഹൃത് സമിതി ആവശ്യപ്പെട്ടു.
Related Posts
ഡോക്ടറേറ്റ് നേടിയ മാധ്യമപ്രവർത്തകൻ ശ്രീ. നന്ദകുമാറിനെ ആദരിച്ചു; എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെയും അനുമോദിച്ചു
കാട്ടാക്കട: 25 വർഷത്തെ മാധ്യമപ്രവർത്തന മികവിന് ഡോക്ടറേറ്റ് നേടിയ കാട്ടാക്കടയുടെ അഭിമാനമായ ശ്രീ. നന്ദകുമാറിനെ എസ്.ഡി.പി.ഐ കാട്ടാക്കട മണ്ഡലം കമ്മിറ്റി ആദരിച്ചു. സമൂഹത്തോടുള്ള പ്രതിബദ്ധതയും മാധ്യമരംഗത്തെ ദീർഘകാല…
തിരുവല്ലയിൽ വാഹനാപകടം; ഒരാൾ മരിച്ചു
തിരുവല്ല : തിരുവല്ലയിൽ വാഹനപകടത്തിൽ ഒരാൾ മരിച്ചു. കുറ്റപ്പുഴ സ്വദേശി റ്റിജു പി എബ്രഹാം (40) ആണ് മരിച്ചത്.അപകടത്തിൽ പരിക്കേറ്റ തൃക്കൊടിത്താനം സ്വദേശി വിഷ്ണു (36) തിരുവല്ലയിലെ…
കെ.പി.എം. എസ് അയ്യൻകാളി ജയന്തി അവിട്ടാഘോഷം സെപ്റ്റംബർ 6 ന്
വൈക്കം: കെ.പി.എം.എസ് വൈക്കം, തലയോലപ്പറമ്പ് യൂണിയനുകളുടെ നേതൃത്വത്തിൽ അയ്യൻകാളിയുടെ 162 – മത് ജയന്തി അവിട്ടാ ഘോഷം വൈക്കത്തും , തലയോലപ്പറമ്പിലും പതാക ദിനം, പുഷ്പാർച്ചന, മധുര…
