കിഫ്‌ബി ക്രമക്കേട് അന്വേഷിക്കാൻ വിപുലമായ സംഘം; ഡിഐജി തോംസൺ നേതൃത്വം നൽകും

കിഫ്ബിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ വിപുലമായ അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ. ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലായിരിക്കും വിജിലൻസിന്റെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അന്വേഷണം നടത്തുക. വിജിലൻസ് അന്വേഷിക്കുന്നതിൽ ഏറ്റവും ഉയർന്ന തുക ഉൾപ്പെടുന്ന കേസാണിതെന്നാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമായ രേഖകൾ ഹാജരാക്കാൻ കിഫ്ബിക്ക് കത്ത് നൽകും. കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയമായിരിക്കും എസ്ഐടി ആദ്യം പരിശോധിക്കുക.
കിഫ്ബി നിയമനങ്ങൾ, സാമ്പത്തിക ഇടപാടുകൾ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി (ULCCS) ബന്ധപ്പെട്ട പദ്ധതികൾ എന്നിവയും സംഘം പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *