മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഈയാഴ്ച അവസാനത്തോടെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണന്ന്: കേന്ദ്രമന്ത്രി സുരേഷ് ഗോപി

കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ ഈയാഴ്ച അവസാനത്തോടെ നാട്ടിലെത്തിക്കാനായേക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.കൊല്ലപ്പെട്ട യുവതികളിൽ ഒരാളുടെ പോസ്റ്റ്മോർട്ടം ഇതിനകം പൂർത്തിയായിട്ടുണ്ട്. രണ്ടാമത്തെ യുവതിയുടെ പോസ്റ്റ്മോർട്ടം വ്യാഴാഴ്ച നടക്കും.മൃതശരീരങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വെള്ളിയാഴ്ചയോടെ എംബസിയിലെ പേപ്പർ നടപടികൾ പൂർത്തിയാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ഈയാഴ്ച അവസാനത്തോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനായേക്കുമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കിയത്.കഴിഞ്ഞ ദിവസമാണ് കാലിഫോർണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടത്. തൃശൂർ മുടിക്കോട് സ്വദേശിനി അഞ്ജന ഹരിയും തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മേരി മാത്യുവുമാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മരണവിവരം പുറത്തുവന്നതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *