നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം കൊലപാതകമോ സമാധിയോ അല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഹൃദയാഘാതത്തെ തുടർന്നാണ് ഗോപൻ സ്വാമി മരിച്ചതെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കി. മരിച്ച ശേഷമാണ് മക്കൾ മൃതദേഹം സമാധിയിരുത്തിയതെന്നും റിപ്പോർട്ടിലുണ്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി വിലയിരുത്തിയ ശേഷമാണ് കേസിലെ ദുരൂഹതകൾ തള്ളി പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്.നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾക്ക് വിരാമം.ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമാണെന്നും കൊലപാതകമല്ലെന്നും വ്യക്തമാക്കി പൊലീസ് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി.ഹൃദയാഘാതമാണ് മരണകാരണം. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്.മരണശേഷമാണ് ഗോപൻ സ്വാമിയുടെ മൃതദേഹം മക്കൾ സമാധിയിരുത്തിയതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഇതോടെ കൊലപാതകം ഉൾപ്പെടെയുള്ള സംശയങ്ങൾ തള്ളിയാണ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്.ഗോപൻ സ്വാമിയുടെ മരണവും മൃതദേഹം സമാധിയിരുത്തിയ സംഭവവും വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പൊലീസ് അന്വേഷണത്തിനൊടുവിലാണ് മരണകാരണം സംബന്ധിച്ച അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം : ഹൃദയാഘാതത്തെ തുടർന്നാണ് ഗോപൻ സ്വാമി മരിച്ചതെന്ന് പൊലീസ്
