തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതി -അരിക്കൽ ആയുർവേദ ആശുപത്രി 8ആമത് പത്ര-ദൃശ്യമാധ്യമ പുരസ്‌കാര സമർപ്പണം നടന്നു.


മുൻ എം പി പന്ന്യൻ രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങ് കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തൂഫാന്റെ ലോഗോ പ്രകാശനം സംസ്ഥാന പോലിസ് മേധാവി രവാദ ചന്ദ്രശേഖർ നിർവഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകനും ജൂറി മെമ്പറുമായ കെ ശ്രീകണ്ഠൻ, കേരള സർവ്വകലാ ശാല മുൻ അസിസ്റ്റന്റ് രജിസ്ട്രാറും ജൂറി മെമ്പറുമായ റോബിൻ സേവ്യർ അരിക്കൽ ആയുർവേദ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ സ്മിത് കുമാർ, പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ എം എച് സുലൈമാൻ, പ്രേം നസീർ സുഹൃത് സമിതി ഖജാൻജി സുഗത കൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ സ്വാഗതവും പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റ്‌ പനച്ചമൂട് ഷാജഹാൻ നന്ദിയും പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി പ്രേംസിങ്ങേഴ്സ് അവതരിപ്പിച്ച ഗാനമേളയും നിത്യതി നൃത്തനാട്യ കലാലയ ഭാരതനടനം വിദ്യാപീഠം അവതരിപ്പിച്ച സംഗീതനൃത്തവും ഉണ്ടായിരുന്നു.എസ് ആർ ശക്തിധരൻ (മുതിർന്ന മാധ്യമ പ്രവർത്തകൻ )എസ് സുജയ്യ പാർവതി (ചീഫ് എഡിറ്റർ ബിഗ് ടീവി )വി എസ് രാജേഷ് (അസോസിയേറ്റ് എഡിറ്റർ കേരള കൗമുദി )ഡോ സി കെ പ്രദീപ് ബിജു മേലാറ്റൂർ, സ്വപ്ന കെ സുധാകരൻ (സാഹിത്യ പ്രതിഭ )കെ ആർ ഉണ്ണി (നടൻ )പി കിഷോർ (ബിസിനസ്സ് എഡിറ്റർ മലയാള മനോരമ )എ കെ സ്റ്റീഫൻ (റിപ്പോർട്ടർ മാതൃഭൂമി ന്യൂസ്‌ )കണ്ണൻ നായർ (സീനിയർ ചീഫ് റിപ്പോര്ട്ടർ മാതൃഭൂമി ന്യൂസ്‌ )കെ ആർ ഗോപികൃഷ്ണൻ(സീനിയർ എക്‌സിക്യുട്ടിവ് എഡിറ്റർ 24 ന്യൂസ്‌ )ദീപക് ധർമ്മടം (അസോസിയേറ്റ് എഡിറ്റർ 24ന്യൂസ്‌ )എസ് റിയാസ് (ജയ്ഹിന്ദ് ടീവി )കെ അനസ് (ബ്യൂറോ ചീഫ് ചന്ദ്രിക )എൻ എസ് മോഹൻദാസ് (റിപ്പോർട്ടർ മാധ്യമം )കെ ബി ജയചന്ദ്രൻ (ചീഫ് ഫോട്ടോ ഗ്രാഫർ മെട്രോ വാർത്ത )എസ് മഞ്ജുള ദേവി (റിപ്പോര്ട്ട്ർ ദീപിക &രാഷ്ട്രദീപിക )വി രാമകൃഷ്ണൻ (എ സി വി ന്യൂസ്‌ )ജോർജ് പുളിക്കൽ (എൽക്രിസ്റ്റോ യൂട്യൂബ് ചാനൽ )ശിവാ കൈലാസ് (റിപ്പോര്ട്ടർ കലാകൗമുദി )വി വി അനൂപ് (രീപ്പോർട്ടർ ജന്മഭൂമി )വി അജിത് കുമാർ (ചീഫ് റിപ്പോര്ട്ടർ ജയകേസരി )സജ്ജാദ് സഹീർ (പി എം ആർ എ ന്യൂസ്‌ )ഖാലിദ് പൊവ്വൽ (ന്യൂസ്‌ എഡിറ്റർ ജയനാദം )ഷിജു പടിഞ്ഞാറ്റിൻകര (കൊട്ടാരക്കര വാർത്തകൾ )ദീപ സജീവ് (കേരള ന്യൂസ്‌ മീഡിയ )എന്നിവർ കേരള നിയമ സഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനിൽ നിന്നും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *