പരാതിയുമായി വരുന്നത് നല്ല കാര്യം എന്ന് ഉണ്ണിമുകുന്ദൻ

കൊച്ചി: സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് നടിമാര്‍ പരാതിയുമായി വരുന്നത് നല്ല കാര്യമാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. അത് വ്യക്തിപരമായ വിഷയം കൂടിയാണ്. ലഹരി ഉപയോഗം എല്ലാ മേഖലയിലും ഉണ്ട്. സിനിമയാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. നടന്‍ ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് പ്രതികരിച്ചത്.സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ചൂണ്ടികാട്ടുക മാത്രമാണ് സിനിമ ചെയ്യുന്നത്. മാർക്കോ സിനിമ അല്ല പ്രശ്നം. സംസ്ഥാനത്തേക്ക് ലഹരിയെങ്ങനെ എത്തുന്നു? അത് എങ്ങനെ സ്‌കൂളുകളിലേക്ക് എത്തുന്നു? ആരാണ് […]

Continue Reading

സിനിമാ മേഖലക്ക് പ്രത്യേക പരിഗണനയില്ലെന്ന് എം ബി രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതിയില്ലെങ്കിലും എക്‌സൈസ് സ്വന്തം നിലയ്ക്ക് അന്വേഷണം തുടരുമെന്ന് മന്ത്രി എം ബി രാജേഷ്. ലഹരി ഉപയോഗം എവിടെയും പാടില്ലെന്നും വിവരം ലഭിച്ചാല്‍ എല്ലാ സ്ഥലത്തും പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. സിനിമാ സെറ്റായാലും പരിശോധന നടത്തുമെന്നും സിനിമാ സെറ്റിന് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും മന്ത്രി എം ബി രാജേഷ്. പരാതിയില്‍ തുടര്‍നടപടികള്‍ക്ക് താല്‍പര്യമില്ലെന്ന് വിന്‍ സിയുടെ കുടുംബം അറിയിച്ചിരുന്നു. എന്നാല്‍ നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വിന്‍ സിയുടെ […]

Continue Reading

ഇന്‍സ്റ്റഗ്രാമിലൂടെ പരിഹാസവുമായി ഷൈൻ ടോം ചാക്കോ രംഗത്ത്

കൊച്ചി: പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി. ഇപ്പോള്‍ എവിടെയെന്ന് അറിയാത്ത ഷൈന്‍ ടോം ചാക്കോ ഇന്‍സ്റ്റഗ്രാമിലൂടെ പരിഹാസവുമായി രംഗത്ത്. ഷൈന്‍ എവിടെയെന്ന ചോദ്യത്തിന് തന്റെ എക്‌സ്‌ക്ലൂസിവ് ദൃശ്യങ്ങളെന്ന പേരില്‍ സ്‌റ്റോറി പങ്കുവെച്ചാണ് പരിഹാസം. പൊലീസ് അന്വേഷണം നടന്നുവരവെയാണ് ഷൈൻ ടോം ചാക്കോ സ്റ്റോറി ഇട്ടത്.ഒരു നടന്‍ സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിന്‍ സി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. പേര് പറയാതെയായിരുന്നു വെളിപ്പെടുത്തല്‍. പിന്നാലെ സിനിമാ സംഘടനകള്‍ക്കും മോശം അനുഭവമുണ്ടായ സിനിമാ സെറ്റിലെ ഐസിസിക്കും […]

Continue Reading

കാരുണ്യ പ്ലസ് KN 569 ലോട്ടറി ഫലം ഇന്ന്

ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 569 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 80 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷവും, മൂന്നാം സമ്മാനം 12 ഭാഗ്യശാലികൾക്ക് ഒരു ലക്ഷം രൂപ വീതവും.കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ടിക്കറ്റും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. ഒരു മാസത്തിനുള്ളിലാണ് […]

Continue Reading

ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി വിൻസി അലോഷ്യസ്

സിനിമ സെറ്റിലെ ലഹരി ഉപയോ​ഗത്തിൽ നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി വിൻസി അലോഷ്യസ്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സംഭവം നടന്നിരിക്കുന്നത്.ഫിലിം ചേമ്പറിനും, സിനിമയുടെ ഐസിസിക്കുമാണ് പരാതി നൽകിയത്. താര സംഘടനയായ അമ്മക്കും പരാതി നൽകിയിട്ടുണ്ട്.ദുരനുഭവം പങ്കു വെച്ചുള്ള പരാതിയാണ് അമ്മ അസോസിയേഷന് നൽകിയത്. പരാതിയിൽ യുവനടന്റെ പേരുണ്ടെന്ന് അമ്മ. ഇ-മെയിൽ വഴിയാണ് പരാതി നൽകിയത്. വിൻസി അലോഷ്യസിന്റെ പരാതി പരിഹരിക്കാൻ അമ്മ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട് . വിനു മോഹൻ, അൻസിബ […]

Continue Reading

വീണയടക്കമുള്ളവർക്ക് ഹൈക്കോടതിയിൽ താത്കാലിക ആശ്വാസം

കൊച്ചി: എസ്എഫ്ഐഒ കുറ്റപത്രത്തിൽ സമൻസ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു. സിഎംആർഎല്ലിൻ്റെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി കേസ് പുതിയ ഡിവിഷൻ ബെഞ്ചിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ വിശദമായ വാദം കേൾക്കാൻ സമയം തേടിയതോടെയാണ് രണ്ട് മാസത്തേക്ക് നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടത്. കേസിൽ പ്രതിസ്ഥാനത്തുള്ള വീണയടക്കമുള്ളവർക്ക് ഹൈക്കോടതി നടപടി ആശ്വാസമായി.

Continue Reading

മുതലപ്പൊഴി അഴിമുഖം മണൽ മൂടി അടഞ്ഞതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കാൻ സമരസമിതി തീരുമാനിച്ചു

കൊച്ചി: മുതലപ്പൊഴി അഴിമുഖം മണൽകയറി അടഞ്ഞ വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി മത്സ്യതൊഴിലാളികളുടെ സംയുക്ത സമരസമിതി. നാളെ ഫിഷറീസ് വകുപ്പ് മന്ത്രിയെ കണ്ടതിന് ശേഷമാകും കോടതിയെ സമീപിക്കുക.വകുപ്പുതല നടപടി ഉണ്ടായില്ലെങ്കിൽ പതിനായിരക്കണക്കിന് വരുന്ന മത്സ്യത്തൊഴിലാളികൾ നഗരത്തിന്റെ പ്രധാന ഭാഗങ്ങൾ ഉപരോധിക്കുകയും സെക്രട്ടറിയേറ്റ് വളയുമെന്നും മുന്നറിയിപ്പ് നൽകിട്ടുണ്ട്. ഇന്ന് സിഐടിയു, ഐഎൻടിയുസി, പെരുമാതുറ – പുതുക്കുറിച്ചി താങ്ങുവല അസോസിയേഷൻ എന്നീ സംഘടനങ്ങൾ ഹാർബർ എക്സ്ക്യൂട്ടീവ് എഞ്ചീനിയറുടെ ഓഫീസ് അനിശ്ചിതകാലമായി ഉപരോധിച്ചു. ഓഫീസിലെ ഗേറ്റ് താഴിട്ട് പൂട്ടി റീത്ത് വെച്ചാണ് […]

Continue Reading

നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി. വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് മെയ് 21ന് പരിഗണിക്കും. അതിന്ശേഷമായിരിക്കും വിചാരണക്കോടതി കേസ് വിധി പറയാന്‍ മാറ്റുക. ഏഴുവർഷത്തോളം നീണ്ട വിചാരണ നടപടികൾ ഒടുവിലാണ് നടിയെ ആക്രമിച്ച കേസിൽ വാദം പൂർത്തിയാകുന്നത്. എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദം പൂര്‍ത്തിയായി. പ്രോസിക്യൂഷന്റെ മറുപടി വാദം പത്ത് ദിവസത്തിനകം പൂര്‍ത്തിയായെക്കും.

Continue Reading

കേരളത്തെ ലഹരിമാഫിയയിൽ നിന്നും മോചിപ്പിക്കണം: അഡ്വ:എം.കെ. ശശിധരൻ

കൊച്ചി: കേരളത്തെ ഭാവിതലമുറയെയും സംസ്കാരത്തെയും പാടെ നശിപ്പിക്കുന്ന ലഹരി മാഫിയയിൽ നിന്നും മോചിപ്പിക്കണമെന്ന് പ്രശസ്ത സാഹിത്യകാരൻ അഡ്വ. എ.കെ. ശശിധരൻ അഭിപ്രായപ്പെട്ടു. ശാസ്ത്ര വേദി എറണാകുളം ജില്ല കമ്മറ്റി സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ജില്ല പ്രസിഡൻ്റ് ലിജോ ജോൺ അദ്ധ്വക്ഷത വഹിച്ചു. വിജയൻ. പി. മുണ്ടിയാത്ത്, അഡ്വ:എൽദോസ് .പി പോൾ, ജോജോമനക്കിൽ, ജെറീസ് മുഹമ്മദ്, വിജു ചൂളക്കൽ, മനു ജേക്കബ്ബ്, സേവ്യർ, വി.കെ. ശശിധരൻ, സിബി ചെട്ടിയാൻകുടി, ബാബു വർഗ്ഗീസ്, […]

Continue Reading

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; നിർണായക നീക്കവുമായി ഇ ഡി

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). അന്വേഷണത്തിലെ കണ്ടെത്തൽ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകും. കേസിൽ സിപിഐഎമ്മിന്റെ പങ്ക് കണ്ടെത്തും. സിപിഐഎമ്മിനെ പ്രതിചേർത്തതും പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ വിവരങ്ങളും കൈമാറും.വായ്പയെടുത്ത് ബാങ്കിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങളും കൈമാറും. കേസിലെ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിന് പിന്നാലെയാകും നടപടി. പിഎംഎൽഎ നിയമത്തിലെ സെക്ഷൻ 66(2) പ്രകാരമാണ് നടപടി. വായ്പയെടുത്ത് ബാങ്കിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ […]

Continue Reading