മൂന്നാമത് ലക്സ്-ജയന്റ് ദ്വിദിന ശാസ്ത്രസമ്മേളനത്തിനൊരുങ്ങി ആസ്റ്റർ മെഡ്സിറ്റി

കൊച്ചി: പാർക്കിൻസൺസ് രോഗത്തെ ആസ്പദമാക്കിയുള്ള മൂന്നാമത് ലക്സ്-ജയന്റ് ശാസ്ത്രസമ്മേളനം സംഘടിപ്പിക്കാനൊരുങ്ങി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രി. ജൂലൈ 13, 14 ദിവസങ്ങളിൽ കൊച്ചി ലെ മെരിഡിയൻ ഹോട്ടലാണ് സമ്മേളനത്തിന് വേദിയാകുന്നത്. മൂവ്മെന്റ് ഡിസോർഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്റർനാഷണൽ പാർക്കിൻസൺ ആൻഡ് മൂവ്മെന്റ് ഡിസോർഡർ സൊസൈറ്റിയുടെ ഏഷ്യൻ ആൻഡ് ഓഷ്യാനിക് വിഭാഗം, പാർക്കിൻസൺസ് ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. 11 വിദേശ പ്രതിനിധികളും നാല് ദേശീയ പ്രതിനിധികളും സമ്മേളനത്തിൽ പ്രസംഗിക്കും. പാർക്കിൻസൺസ് രോഗചികിത്സയിലെ ജനിതക ബയോമാർക്കുകൾ മുതൽ […]

Continue Reading

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തി ഇമാക്

കൊച്ചി: കേരളത്തെ രാജ്യത്തെ മികച്ച ഇവൻറ് ഡെസ്റ്റിനേഷൻ ആക്കി മാറ്റുന്നതിന് ആവശ്യമായ കേന്ദ്ര ഗവൺമെന്റിന്റെ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് അഭ്യർത്ഥിച് ഇവൻറ് മാനേജ്മെൻറ് അസോസിയേഷൻ ( ഇമാക് ) ഭാരവാഹികൾ കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തി. വിശദാംശങ്ങൾ അടങ്ങിയ പദ്ധതി രേഖ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് രാജു കണ്ണമ്പുഴ മന്ത്രിക്ക് സമർപ്പിച്ചു. ടൂറിസം ഇൻഡസ്ട്രിയുടെ ഭാഗമായ ഇവൻറ് മേഖലയിലേക്ക് വേണ്ടുന്ന ഡെസ്റ്റിനേഷനുകളെ കൂടുതൽ പ്രാധാന്യം ചെയ്യുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കുമെന്നു […]

Continue Reading

കൊച്ചിയിലെ സൂചനാ ബോര്‍ഡുകളും പൊതുസ്ഥലങ്ങളും വികൃതമാക്കി ഗ്രാഫിറ്റി, പൊലീസ് അന്വേഷണം തുടങ്ങി

മരട്: കൊച്ചി നഗരത്തിലെ സൂചനാ ബോര്‍ഡുകളും പൊതുസ്ഥലങ്ങളും വികൃതമാക്കുന്ന ഗ്രാഫിറ്റികള്‍ക്കു പിന്നില്‍ ആരെന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. അന്വേഷണം ആവശ്യപ്പെട്ട് മരട് നഗരസഭ സെക്രട്ടറി പരാതി നല്‍കിയതിനു പിന്നാലെയാണ് മരട് പൊലീസ് അന്വേഷണം തുടങ്ങിയത്. നഗരനിരത്തുകളില്‍ പ്രത്യക്ഷപ്പെട്ട ഗ്രാഫിറ്റി ചിത്രങ്ങള്‍ അപ് ലോ‍ഡ് ചെയ്ത ചില ഇന്‍സ്റ്റഗ്രാം പേജുകളും പൊലീസ് നിരീക്ഷണത്തിലാണ്. നഗരസഭകളും സര്‍ക്കാര്‍ ഏജന്‍സികളുമെല്ലാം സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളും റോഡുകളിലെ ദിശാസൂചകങ്ങളുമടക്കം വികൃതമാക്കുന്ന തരത്തിലുളള കുത്തിവരകള്‍ പൊതുമുതല്‍ നശീകരണത്തിന്‍റെ പരിധിയില്‍ വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് മരട് നഗരസഭ […]

Continue Reading