കോവളം,രാഷ്ട്രീയ ജനതാദൾ കോവളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വോട്ടർ പട്ടിക അട്ടിമറിച്ച് വോട്ട് കൊള്ള നടത്താനും, ജനാധിപത്യം അട്ടിമറിക്കാനുമുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെയും, ന്യൂനപക്ഷ വേട്ടയ്ക്കെതിരെയും സെപ്റ്റംബർ 12 ന് വൈകുന്നേരം 5 മണിക്ക് വിഴിഞ്ഞം ജംഗ്ഷനിൽ പ്രതിക്ഷേധമാർച്ചും ധർണ്ണയും നടത്തുന്നു. രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡോ: എ. നീലലോഹിതദാസ് എക്സ്. എം.പി ധർണ്ണ ഉദ്ഘാടനം ചെയ്യും. ആർ. ജെ. ഡി. കോവളം മണ്ഡലം പ്രസിഡൻ്റ് തെന്നൂർക്കോണം ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ധർണ്ണയെ ആർ. ജെ. ഡി ജനറൽ സെക്രട്ടറി അഡ്വ: ജമീലാ പ്രകാശം എക്സ്. എം. എൽ. എ, കോവളം റ്റി. എൻ. സുരേഷ്, മലയിൻകീഴ് ചന്ദ്രൻ നായർ, പരശുവയ്ക്കൽ രാജേന്ദ്രൻ, അഡ്വ: ഫാസിൽ, റൂഫസ് ഡാനിയേൽ, സുനിൽ ഖാൻ തുടങ്ങിയവർ അഭിവാദ്യം ചെയ്യും പ്രേമചന്ദ്രൻ നായർ സെക്രട്ടറി ( ആർ. ജെ.ഡി)
Related Posts
ഖത്തറിൽ നടക്കുന്ന ഫിഫ അറബ് കപ്പിന്റെ ട്രോഫി ടൂർ പ്രഖ്യാപിച്ചു
ദോഹ: ഖത്തറിൽ നടക്കുന്ന ഫിഫ അറബ് കപ്പിന്റെ ട്രോഫി നേരിൽ കാണാനുള്ള അവസരമൊരുക്കി സംഘാടകരായ ഖത്തർ ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി. സൗദി അറേബ്യ, യു.എ.ഇ അടക്കം അഞ്ച്…
പ്രൊഫ:എം.കെ. സാനു അനുകർത്താക്കളെ സൃഷ്ടിക്കാത്ത എഴുത്തുകാരൻ – വി.എം. സുധീരൻ
തലയോലപ്പറമ്പ്: പ്രൊഫ. എം.കെ. സാനു അനുകർത്താക്കളെ സൃഷ്ടിച്ച എഴുത്തുകാരനല്ല എന്നും മറിച്ച് എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും മനസ്സുകളിൽ സ്ഥിര പ്രതിഷ്ഠ നേടാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്ന് മുൻ നിയമസഭ…
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ പടർന്ന് വീട്ടമ്മ മരിച്ചു
നെയ്യാറ്റിൻകരയിൽ ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ പടർന്ന് മുട്ടക്കാട് സ്വദേശി സുനിതാ കുമാരി മരിച്ചു. രാവിലെ അടുക്കളയിൽ ചായ ഇടുന്നതിൽ ഇടയിലായിരുന്നു അപകടം.ഗ്യാസ് ലീക്ക് ആയതാണ് അപകട…
