തിരു : 1897 ഫെബ്രുവരി17ന് രൂപീകൃതമായ പിടിഎയുടെ പേര് ദുരുപയോഗം ചെയ്തു പണ സമ്പാധനത്തിന് മുതിർന്ന തിരുവനന്തപുരം എസ് എം വി സ്കൂളിലെ പി ടി എ യുടെ നടപടി അത്യന്തം ലജ്ജാകരംമെന്നു കേരള സ്റ്റേറ്റ് പിടിഎ അസോസിയേഷൻ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. കുട്ടികളുടെ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു സഹായകരമായവിധത്തിൽ രൂപീകൃതമായ അധ്യാപക രക്ഷാകർതൃ സമിതി അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് പണപ്പിരിവ് നടത്തി സമിതിക്ക് ദുഷ്പേര് ഉണ്ടാക്കിയതിനെ ന്യായീകരിക്കാനാവില്ല ഭക്തരുടെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതും, പണപ്പിരിവ് നടത്തുന്നതും അല്ല പിടിയുടെ ജോലി, പഠന സൗകര്യങ്ങൾ ഒരുക്കുക, ഉച്ചഭക്ഷണം, ശുദ്ധജലം വെളിച്ചം, സ്കൂൾ സുരക്ഷ എന്നിവക്ക് മുൻഗണന കൊടുക്കേണ്ടതിനു പകരം ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടത് തികച്ചും കുറ്റകരമാണ്. അധ്യാപകരുടെ ഒത്താശയും ഇതിന്റെ പിന്നിൽ ഉണ്ടാകാം.കൂടുതൽ അന്വേഷണം ആവശ്യമാണെന്നും എസ് എം വി സ്കൂളിലെ ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച് പല പരാതികൾ മുമ്പും ഉയർന്നു വന്നിട്ടുള്ളതായും, സ്കൂളിലെ ചില അധ്യാപകരുടെ ഒത്താശയോടുകൂടിയാണ് ഇത്തരത്തിൽ പണപ്പിരിവ് നടത്താൻ ഇടയാതെന്നും പറയപ്പെടുന്നു. അസോസിയേഷന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പിടിഎ പ്രസിഡന്റിനേ മാറ്റിനിർത്തിയതായി പ്രസിഡന്റ് കള്ളിക്കാട് ബാബു, ജനറൽ സെക്രട്ടറി റെജി, എന്നിവർ പത്ര കുറിപ്പിൽ അറിയിച്ചു.
Related Posts
അധികൃതരുടെ ശ്രദ്ധക്ക് വാഴമുട്ടം ജംഗഷനിലെ ഒരു ദിശയിലുള്ള സിഗ്നൽ ലൈറ്റ് പ്രവർത്തനരഹിതമാണ്. സിഗ്നൽ ലൈറ്റ് കത്താത്തത് അപകട ഭീഷണി ഉയർത്തുകയാണ്. മാത്രമല്ല ഇത് സ്കൂൾ മേഖല കൂടിയാണ്.…
ആരാധകരുടെ കാത്തിരിപ്പിന് വിരാമാമിട്ടുകൊണ്ട് കളങ്കാവൽ എത്തുന്നു
ആരാധകരുടെ കാത്തിരിപ്പിന് വിരാമാമിട്ടുകൊണ്ട് കളങ്കാവൽ എത്തുന്നു. ചിത്രം ഡിസംബർ 5ന് തിയറ്ററുകളിലെത്തുമെന്ന് മമ്മൂട്ടി കമ്പനി അറിയിച്ചു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം വേഫറര്‍ ഫിലിംസ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.…
മരിയ ജെ. പടയാട്ടി നീന്തി നേടി മെഡലുകൾ
ഹൈദരാബാദിലെ നാഷണൽ പോലീസ് അക്കാദമിയിൽ നടന്ന 73-മത് ദേശീയ പോലീസ് മീറ്റിൽ 100 മീറ്റർ ബട്ടർഫ്ലൈ 4 x 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേ 4 X…
