രാജഗിരി അമല സി. എം. ഐ പബ്ലിക് സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

വൈക്കം :ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജഗിരി അമല സി എം ഐ പബ്ലിക് സ്കൂളിൽ വിപുലമായ രീതിയിൽ പരിസ്ഥിതി ദിനം ആചരിച്ചു. `പ്രകൃതി സംരക്ഷിക്കാം നാളയെ കരുതാം’ എന്ന സുപ്രധാന സന്ദേശം മുൻനിർത്തിയാണ് സ്കൂളിൽ ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ഡോ. ഫാദർ ആഞ്ചലോ ചക്കനാട്ട് ചടങ്ങിൽ മുഖ്യ സന്ദേശം നൽകി ,തുടർന്ന് അദ്ദേഹം വിദ്യാർത്ഥികളോടും അധ്യാപകരോടും ഒപ്പം ചേർന്ന് വൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.ആഗോള കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ‘ക്ലൈമറ്റ് വാൾ ‘എന്ന സവിശേഷമായ പദ്ധതിക്ക് പരിസ്ഥിതി ദിനത്തോട് അനുമ്പന്ധിച്ച് സ്കൂളിൽ തുടക്കമിട്ടു.

Leave a Reply

Your email address will not be published. Required fields are marked *