ഹ്യൂമാനോ റെക്കോ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന് INDYWOOD HR എക്സലൻസ് അവാർഡ്

കൊല്ലം :ഓർഗനൈസേഷനുകൾക്കായുള്ള ടെക്നോ എച്ച്ആർ സൊല്യൂഷൻ പാർട്ണറായ ഹ്യൂമാനോ റെക്കോ ഇന്റർനാഷണൽ 2026 ലെ INDYWOOD HR എക്സലൻസ് അവാർഡ് കരസ്ഥമാക്കി. പുനലൂരിൽ വച്ച് നടന്ന അവാർഡ് ചടങ്ങിൽ ഏരിസ് ഗ്രൂപ്പ് ചെയർമാനും ഫിലിം ഡയറക്ടറുമായ സോഹൻ റോയിയുടെ കയ്യിൽ നിന്നും ഹ്യൂമാനോ റെക്കോ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓപ്പറേഷൻസ് ഡയറക്ടർ അജി ജോസഫ് അവാർഡ് ഏറ്റുവാങ്ങി.പുതിയ എ ഐ കാലഘട്ടത്തിലെ എല്ലാ എച്ച് ആർ റിലേറ്റഡ് ഓട്ടോമേഷൻസും ചെയ്യാൻ ഹ്യൂമാനോ റെക്കോ ഇന്റർനാഷണലിന് സാധിക്കട്ടെ എന്ന് സോഹൻ റോയ് ആശംസിച്ചു..പ്രസ്തുത ചടങ്ങിൽ കൊല്ലം എംപി പ്രേമചന്ദ്രൻ സന്നിഹിതനായിരുന്നു.എല്ലാവിധ എച്ച് ആർ ഓട്ടോമേഷൻസിനും എച്ച് ആർ സോഫ്റ്റ്‌വെയറിനും ഹ്യൂമാനോ റെക്കോ ഇന്റർനാഷണലിനെ സമീപിക്കാവുന്നതാണ് എന്ന് ഓപ്പറേഷൻ ഡയറക്ടർ അജി ജോസഫ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *