തിരു: മലയാള സിനിമാ വ്യവസായ മേഖലക്ക് കൂടുതൽ പ്രചോദനം നൽകാൻ പ്രേംനസീർ മൂവി ക്ലബ്ബിൻ്റെ പ്രവർത്തന രൂപരേഖക്ക് സാധിക്കുമെന്ന് സംവിധായകൻ തുളസിദാസ് അഭിപ്രായപ്പെട്ടു. സിനിമാസ്വാദകചർച്ചകൾ പോലുള്ള പ്രോഗ്രാമുകൾ മൂവി ക്ലബ്ബ് നടത്തുവാൻ പോകുന്നത് ഇതിനൊരു ഉദാഹരമാണെന്നും മൂവി ക്ലബ്ബ് ലോഗോ നടി ശ്രീലത നമ്പൂതിരിക്ക് നൽകി പ്രകാശനം ചെയ്ത് അദ്ദേഹം പറഞ്ഞു. പ്രോജക്ട് ഡയറക്ടറും നടനുമായ വഞ്ചിയൂർ പ്രവീൺ കുമാർ അദ്ധ്യക്ഷതവഹിച്ചു. സംവിധായകരായ ബാലുകിരിയത്ത്, ജോളിമസ് , ജഹാംഗീർ ഉമ്മർ, സാഹിത്യപ്രതിഭ സബീർ തിരുമല്ല, ഫിലിം പി.ആർ.ഒ അജയ് തുണ്ടത്തിൽ, താരങ്ങളായ ദീപാ ഷാനു ,ഗൗരീ കൃഷ്ണ, ജസീന്ത മോറീസ്, സംഗീതജ്ഞൻ വാഴമുട്ടം ചന്ദ്രബാബു, സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, അജിത് കുമാർ, എം.എച്ച്. സുലൈമാൻ, പ്രണവം നാരായണൻ എന്നിവർ പങ്കെടുത്തു. മൂവി ക്ലബ്ബ് ആദ്യമായി പുറത്തിറക്കുന്ന മ്യൂസിക്ക് ആൽബംപോസ്റ്റർ, പ്രേം സിംഗേഴ്സ് ലോഗോ പ്രകാശനവും , സലീൽ ചൗധരി മ്യൂസിക്ക് നൈറ്റും നടന്നു.
Related Posts
എൽഡിഎഫ് ബീമാപള്ളി വാർഡ് തിരഞ്ഞെടുപ്പ് കൺവെൻഷൻ; വിദ്യാഭ്യാസ മന്ത്രി സഖാവ് വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
എൽഡിഎഫ് ബീമാപള്ളി വാർഡ്തെരഞ്ഞെടുപ്പ് കൺവെൻഷൻ വിദ്യാഭ്യാസ മന്ത്രി സഖാവ് വി.ശിവൻകുട്ടിഉദ്ഘാടനം ചെയ്യുന്നു,ആൻറണി രാജു.എംഎൽഎ,ഐഎൻഎൽ ദേശീയ വൈസ് പ്രസിഡണ്ട് എം.എം മാഹീൻ,സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സഖാവ് പുഷ്പലത…
മീഡിയ 2026 അവാർഡിലേക്ക് എൻട്രികൾ ക്ഷണിച്ചു
തിരുവനന്തപുരം :പ്രമുഖൻ മീഡിയ 2026 അവാർഡിലേക്ക് എൻട്രികൾ ക്ഷണിച്ചു. എൻട്രികൾ ലഭിക്കേണ്ട അവസാന തിയതി 25/9/2026 വെള്ളിയാഴ്ച. എൻട്രികൾ അയക്കേണ്ട വിലാസം :pramukhan2025@gmail.com, 9745189745, 9447553471 Share…
മാലിന്യക്കൂമ്പാരത്തില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
കൊച്ചി: മാലിന്യക്കൂമ്പാരത്തില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് ആണ് സംഭവം ഉണ്ടായത്.ഇതര സംസ്ഥാനക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.…
