എസ് എൻ ഡി പി യോഗം 1105 നമ്പർ പുളിങ്കുടി ശാഖയും അദാനി ഫൗണ്ടേഷനും വിഷൻ സ്പ്രിംഗ് സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് ആഴിമല ജംഗ്ഷനിൽ വച്ച് നടന്നു .എസ് എൻ ഡി പി യോഗം കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി കാർത്തികേയൻ ഉദ്ഘാടനം നിർവഹിച്ചു ശാഖ പ്രസിഡന്റ് ഡി എസ് ശിവരാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ശാഖ സെക്രട്ടറി വിജേഷ് ആഴിമല,വൈസ് പ്രസിഡന്റ് എം ആർ സന്തോഷ്‌കുമാർ,യൂണിയൻ പ്രതിനിധി സി സുഹേഷ്ബാബു, കമ്മിറ്റി അംഗങ്ങളായ കെ മധു, കെ ഉദയകുമാർ, സത്യസൂരജ് ജി എസ്, ജെ എസ് കിഷോർ, കെ പ്രസാദ്, സോമൻ, അദാനി ഫൗണ്ടേഷൻ പ്രതിനിധി ജോർജ് സെൻ, മായ എന്നിവർ സംസാരിച്ചു.ക്യാമ്പിൽ നിരവധിപേർ പങ്കെടുത്തു. ഡോക്ടർ നിർദേശിച്ചവർക്ക് കണ്ണടകൾ സൗജന്യമായി നൽകുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *