പത്തനംതിട്ട : അടൂർ കോട്ടമുകളിൽ വയോധികയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറ്റയ്ക്ക് താമസിച്ചിരുന്ന 77കാരിയായ രത്നമ്മയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രദേശവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് പറയുന്നത് അനുസരിച്ച് ഇവരുടെ വലതുകയ്യിൽ ഒരു മുറിവുണ്ട്. കൈ ഞരമ്പ് മുറിച്ചതിന് ശേഷം ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.
വയോധികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
