ഡൽഹി: ആകാശ എയർ 15 വിമാനങ്ങൾ പെട്ടെന്ന് റദ്ദാക്കിയതോടെ പെരുവഴിയിലായി യാത്രക്കാർ. പൂനെ, ബെംഗളൂരു, കൊൽക്കത്ത, മുംബൈ, അഗർത്തല തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. റദ്ദാക്കിയവയിൽ കൊച്ചിയിൽ നിന്ന് ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്കുള്ള വിമാനവുമുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം പെട്ടെന്നുള്ള വിമാന റദ്ദാക്കൽ യാത്രക്കാരെ വലച്ചു. എന്തുകൊണ്ട് വിമാനങ്ങൾ റദ്ദാക്കി എന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.
ആകാശ എയർ 15 വിമാനങ്ങൾ റദ്ദാക്കി; പെരുവഴിയിലായി യാത്രക്കാർ
