.തിരുവാറന്മുളയപ്പന് ഓണസദ്യയ്ക്ക് ആവശ്യമായ വിഭവങ്ങളുമായി കോട്ടയം കുമാരനെല്ലുർ മങ്ങാട്ട് ഇല്ലത്തു നിന്നും തോണി യാത്രതിരിച്ചു. മങ്ങാട്ടില്ലെത്ത് അനൂപ് നാരായണ ഭട്ടതിരിയാണ് ഈ വർഷം തിരുവോണം വിഭവങ്ങളുമായി ചുരുളൻ വെള്ളത്തിൽ യാത്ര പുറപ്പെട്ടത്. മങ്ങാട്ട് ഇല്ലത്ത് ആറന്മുളയപ്പന് നിത്യ പൂജ അർപ്പിച്ച ശേഷം ആയിരുന്നു യാത്ര. മൂന്നു തുഴച്ചില് കാരും ഒപ്പമുണ്ട് .ഇവിടെനിന്ന് കാട്ടൂർ കടവ് വരെ ചുരുളൻ വള്ളത്തിൽ ആണ് യാത്ര .മൂന്നു പ്രധാനനദികളും തോടുകളും മൂന്ന് രാത്രിയും പകലു പിന്നിട്ട് ആണ് യാത്ര. കാട്ടൂരിൽ എത്തിയശേഷം തിരുവോണ തോണിയിലേക്ക് യാത്ര മാറ്റുക .ഉത്രാടം നാളിൽ കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്ന് തിരുവാറൻമുളയപ്പന് വിഭവങ്ങളുമായി ഭട്ടതിരി തിരുവോണതോണിയിലേക്ക് യാത്ര മാറ്റുക.പള്ളിയോടങ്ങളുടെ അകമ്പടിയോടെ തിരുവോണനാളായ 5നു പുലർച്ചെ അഞ്ചിന് ആറന്മുള കടവിലെത്തും. കാട്ടൂർ ക്ഷേത്രത്തിൽ നിന്നുള്ള ദീപവും ഓണം വിഭവങ്ങളും ഭഗവാനും മുൻപിൽ സമർപ്പിച്ചതിനു ശേഷം ക്ഷേത്രത്തിലെ വിളക്കിലേക്ക് ദീപം പകരും. അമേരിക്കയിൽ സോഫ്റ്റ്വെയർ എൻജിനീയറായ അനൂപ് നാരായണ ഭട്ടതിരി മൂന്നാമത്തെ തവണയാണ് ആറന്മുളയപ്പന് ഓണസദ്യയുമായി തോണിയാത്ര നടത്തുന്നത്.
Related Posts
സംസ്ഥാന സര്ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു; പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്
തിരുവനന്തപുരം: സംസ്ഥാന സര്ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. വെബ്സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നാലെ ഹോംപേജില് പാകിസ്താന് അനുകൂല മുദ്രാവാക്യം…
കൊച്ചി ഞാറക്കൽ റോഡിൽ 16 കാരൻ അലക്ഷ്യമായി കാർ ഓടിച്ച് വയോധികയ്ക്ക് പരിക്കേറ്റു
കൊച്ചി ഞാറക്കൽ റോഡിൽ 16 വയസ്സുകാരൻ അലക്ഷ്യമായി കാർ ഓടിച്ച് ഒട്ടേറെ പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കത്ത് രജിസ്റ്റർ ചെയ്ത കാറിൽ…
എന്തുകൊണ്ട് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പിഎസ്സിയോട് ഹൈക്കോടതി; സഹകരിച്ചില്ലെങ്കിൽ കടുത്ത നടപടിയെടുക്കണം
പരീക്ഷാക്രമക്കേടിൽ പിഎസ്സിയെ കുടഞ്ഞ് ഹൈക്കോടതി. ആസൂത്രണ ബോർഡ് പരീക്ഷയിൽ 58 മാർക്കിൻ്റെ 10 ചോദ്യങ്ങൾ ഇടാതിരുന്നത് പ്രത്യക്ഷ അഴിമതി അല്ലേ എന്നും പിഎസ്സി നടത്തിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ…
