തിരുവനന്തപുരം: മദ്യപിച്ച് ട്രെയിനിൽ കയറുന്നവരെ കണ്ടെത്താൻ ബ്രത്തലൈസർ പരിശോധന കർശനമാക്കാനൊരുങ്ങി റെയിൽവേ. ട്രെയിനുകളിൽ സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ മദ്യപിച്ചെത്തുന്നതും യാത്ര ചെയ്യുന്നതും നിയമവിരുദ്ധവും ശിക്ഷാർഹവുമായ കുറ്റമാണ്.ട്രെയിനിലോ സ്റ്റേഷൻ പരിസരത്തോ മദ്യപിച്ചെത്തുന്നവരെ നീക്കം ചെയ്യാനും അവർക്കെതിരെ കേസെടുക്കാനും റെയിൽവേയ്ക്ക് അധികാരം നൽകുന്ന നിയമം ഹൈക്കോടതി ശരിവച്ച തോടെയാണ് നടപടികൾ കടുപ്പിക്കുന്നത്
ട്രെയിനിൽ മദ്യപിച്ച് കയറുന്നവരെ പൊക്കാൻ നടപടികൾ കടുപ്പിച്ച് ആർ.പി.എഫും റെയിൽവേ പോലീസും
