കോഴിക്കോട് നടക്കാവ് ജവഹർ നഗറിന് സമീപം പുലർച്ചെ ഒരുമണിയോടെ തട്ടിക്കൊണ്ടുപോയ യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി. വയനാട് പടിഞ്ഞാറത്തറ സ്വദേശി റമീസ്നെയാണ് തട്ടിക്കൊണ്ടുപോയത് .കക്കാടംപൊയിലിൽ നിന്ന് 6 കിലോമീറ്റർ അകലെ ഒറ്റപ്പെട്ട വീട്ടിൽ നിന്നാണ് റമീസ്നെ പോലീസ് കണ്ടെത്തിയത് സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേർ പോലീസ് പിടിയിലായി .യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് വിവരം, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ജവഹർ നഗറിലെ ഒരു വീട്ടിലുള്ളവർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. മർദ്ദിച്ച ശേഷം കാറിൽ കടത്തിക്കൊണ്ടുപോകുകയായിരുന്നു.സിസിടിവി ദൃശ്യങ്ങൾ പതിഞ്ഞ കാർ നമ്പർ കേന്ദ്രീകരിച്ചും,തട്ടിക്കൊണ്ടുപോയ യുവാവിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചും നടത്തിയ തിരച്ചിലിലാണ് പോലീസിന് റമീസ്നെ കണ്ടെത്താൻ സഹായിച്ചത്. സുഹൃത്ത് സിനാൻ ഉൾപ്പെട്ട സംഘമാണ് പിന്നിലെന്നാണ് വിവരം. തട്ടിക്കൊണ്ടു പോയതിനു പിന്നിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം ഉണ്ടെന്ന് സൂചനയുണ്ട് .
Related Posts
കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു
മലപ്പുറം: കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. ഹോസ്റ്റലുകളിൽ നിന്നും മാറണമെന്ന് വിദ്യാർഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അക്രമ…
എം.ജി.യൂണിവേഴ്സിറ്റി ബി.എസ്.സി.ബയോളജിക്കൽ ടെക്നിക്സ് ആൻ്റ് സ്പെസിമെൻ പ്രിപ്പറേഷനിൽ രണ്ടാം റാങ്ക് നേടി ആലുവ യു സി.കോളേജിലെ അൻസിബ പി.എച്ച്
എം.ജി.യൂണിവേഴ്സിറ്റി ബി.എസ്.സി.ബയോളജിക്കൽ ടെക്നിക് സ് ആൻ്റ് സ്പെസിമെൻ പ്രിപ്പറേഷനിൽ രണ്ടാം റാങ്ക് നേടിയ ആലുവ യു സി.കോളേജിലെ അൻസിബ പി.എച്ച്.ചേന്ദമംഗലം കവല ആട്ടോസ്റ്റാൻ്റിലെ ഡ്രൈവറും മുസ് ലിം…
ആളില്ലാത്ത ഉപേക്ഷിക്കപ്പെട്ട 11.400 ലിറ്റർ വിദേശമദ്യം RPF Crime Intelligence Branch/Trivaandrum പിടികൂടി
റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും RPF നടത്തിവരുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി, ആളില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ 11.400 ലിറ്റർ വിദേശമദ്യം പിടികൂടി. 28.09.2026-ന് Madgaon- Ernakulam Special ട്രെയിൻ…
