തലയോലപ്പറമ്പ് : ലോക ക്യാൻസർ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം – അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെയും സെന്റ് ജോർജ് സൺഡേ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ വച്ച് കേശദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 9.30 ന് മോൻസ് ജോസഫ് എംഎൽഎ പരിപാടി ഉത്ഘാടനം ചെയ്യും. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവള്ളിൽ അധ്യക്ഷനാകും. ഫാ. ആൽജോ കളപ്പുരക്കൽ മുഖ്യ പ്രഭാഷണം നടത്തും. പഞ്ചായത്ത് അംഗം ശിൽപ്പ സാജു, പള്ളി ട്രസ്റ്റിമാർ തങ്കച്ചൻ കളമ്പു കാട്ടു, റിൻസൻ പന്നിക്കോട്ടിൽ,ഹെഡ് മാസ്റ്റർ തോമസ് സ്കറിയ അമ്പലത്തിൽ എന്നിവർ സന്നിഹിതരായിരിക്കും.ക്യാൻസർ അതിജീവിതർക്ക് ധരിക്കാനുള്ള വിഗ് നിർമ്മിച്ചു സൗജന്യമായി നൽകുന്നതിന് വേണ്ടി ക്യാമ്പിൽ തലമുടി ശേഖരിക്കുന്നതാണ്. കുറഞ്ഞത് 12 ഇഞ്ച് നീളമുള്ളതും നര ബാധിച്ചിട്ടില്ലാത്തതുമായ മുടിയാണ് ആവശ്യം. സന്നദ്ധരായ ആർക്കും ക്യാമ്പിൽ വച്ച് മുടി ദാനം ചെയ്യാവുന്നതാണെന്ന് പള്ളി വികാരി ഫാ. ബെന്നി ജോൺ മാരാംപറമ്പിൽ അറിയിച്ചു. ഉച്ചക്ക് 12.30 ന് ക്യാമ്പ് സമാപിക്കും. താല്പര്യമുള്ളവർ മുൻകൂട്ടി പേരുകൾ നൽകുന്നത് നന്നായിരിക്കും.അന്വേഷണങ്ങൾക്ക് : ബേസിൽ 98847 71406, ഫാ. ആൽജോ 6238130299
Related Posts
തൃശൂർ : ബാച്ച് 2025 പ്രവേശന ചടങ്ങ് പിഎസ്എം കോളേജ് ഓഫ് ഡെന്റൽ സയൻസ് ആൻഡ് റിസർച്ചിലെ പുതുതായി പ്രവേശനം നേടിയ 2025 ബാച്ചിന്റെ ഇൻഡക്ഷൻ ചടങ്ങ്…
സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.മലപ്പുറം സ്വദേശിയായ പത്തുവയസ്സുകാരിക്കും, രാമനാട്ടുകരയിലെ 30 വയസ്സുള്ള സ്ത്രീക്കുമാണ് രോഗബാധ സ്ഥിരീകരിചിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ…
ഇന്ത്യൻ ഭരണഘടനയെ തിരുത്താൻ ശ്രമിക്കുന്നവരെ നാം തിരിച്ചറിയണം -സി.കെ. ആശ എം എൽ എ
വൈക്കം:മഹാത്മാ അയ്യങ്കാളി ജയന്തിയും അവിട്ടാഘോഷവും വൈക്കം ബോട്ട് ജെട്ടി മൈതാനിയിൽ സി.കെ. ആശ എം എൽ എ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻഭരണ നൽകിയ അവകാശങ്ങൾഉപയോഗിച്ചാണ് നമ്മൾ ഇത്രത്തോളം…
