ആസ്റ്റർ ഡിഎം ക്വാളിറ്റി കെയറിൽ 350 കോടിയുടെ അധിക ഓഹരികൾ സ്വന്തമാക്കി ഡോ. മൂപ്പൻ കുടുംബം

കൊച്ചി: ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡിന്റെ 46.09 ലക്ഷം ഈക്വിറ്റി ഓഹരികൾ കൂടി സ്വന്തമാക്കി ഡോ. ആസാദ് മൂപ്പനും കുടുംബവും. പ്രൊമോട്ടർ ഗ്രൂപ്പായ യൂണിയൻ (മൗറീഷ്യസ്) ഹോൾഡിംഗ്സ് ലിമിറ്റഡ് വഴിയാണ് ടിപിജിയുടെ സെന്റല്ല മൗറീഷ്യസ് ഹോൾഡിംഗ്സിൽ നിന്ന് ഓഹരികൾ വാങ്ങിയത്.കമ്പനിയുടെ പെയ്ഡ്-അപ്പ് ഈക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ ~0.57% വരുന്നതാണ് ഈ ഓഹരികൾ. ഓഹരിയൊന്നിന് 760 നിരക്കിൽ ഏകദേശം 350.34 കോടി രൂപയ്ക്കാണ് ഇടപാട് നടന്നത്. പുതിയ ഏറ്റെടുക്കലോടെ ആസ്റ്റർ ഡിഎം ക്വാളിറ്റി കെയറിലെ മൂപ്പൻ കുടുംബത്തിന്റെ ആകെ ഓഹരി പങ്കാളിത്തം 24.58 ശതമാനമായി ഉയർന്നു.കമ്പനിയുടെ ദീർഘകാല വളർച്ചയിലുള്ള വിശ്വാസവും പ്രൊമോട്ടർമാരുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഈ നീക്കമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *