വൈക്കം : വൈക്കം ടൗണ്‍ 111 – ാം നമ്പര്‍ എസ്. എന്‍. ഡി. പി. ശാഖായോഗം നിര്‍മ്മിച്ച കോണ്‍ഫെറന്‍സ് ഹാളിന്റെ ഉദ്ഘാടനവും, ഗുരുദേവ മാഹാസമാധിയുടെ ഛായചിത്രത്തിന്റെ അനാഛാതനവും എസ്. എന്‍. ഡി. പി. യൂണിന്‍ പ്രസിഡന്റ് പി. വി. ബിനേഷ് നിര്‍വ്വഹിച്ചു.സമ്മേളനത്തില്‍ ശാഖാ പ്രസിഡന്റ് എന്‍. കെ. രമേശ് ബാബു അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം. പി. സെന്‍ മുഖ്യ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി കെ. കെ. വിജയപ്പന്‍, വനിതാ സംഘം സെക്രട്ടറി ഷീല ചന്ദ്രന്‍, ഭാരവാഹികളായ യമുനാ വിജയകുമാര്‍, റെജി ഭാസ്‌കര്‍, ടി. അനില്‍കുമാര്‍, ധന്യാ ഷിജു, കെ. എസ് ചന്ദ്രന്‍ മൂശാറ, അനില്‍ സച്ചിത്ത് എന്നിവര്‍ പ്രസംഗിച്ചു. 78-ാം ജന്മദിനം ആഘോഷിക്കുന്ന മുന്‍ ശാഖാ പ്രസിഡന്റ് ചന്ദ്രന്‍ മൂശാറയെ ചടങ്ങില്‍ ആദരിച്ചു. കോണ്‍ഫെറന്‍സ് ഹാളിന്റെ നിര്‍മ്മാണം ഏറ്റെടുത്ത് നടത്തിയ ജി.ജി. കണ്‍സ്ട്രക്ഷന്‍ ഉടമകളായ ഔസേപ്പച്ചന്‍, സജിമോന്‍ എന്നിവരെയും ആദരിച്ചു.
ശാഖാ കോണ്‍ഫെറന്‍സ് ഹാളിന്റെ ഉദ്ഘാടനവുംഗുരുദേവ ചിത്രത്തിന്റെ അനാഛാതനവും നടത്തി
