ചിറങ്ങര മൾട്ടിപർപ്പസ് ഓപ്പൺ ജിംനേഷ്യവും, മിനി പാർക്കും ഉദ്ഘാടനം ചെയ്തു

ചിറങ്ങര : കൊരട്ടി പഞ്ചായത്ത് ചിറങ്ങര മൾട്ടിപർപ്പസ് ഓപ്പൺ ജിംനേഷ്യവും, പൊങ്ങം പെരുംകുളം മിനി പാർക്കിൻ്റെയും ഉദ്ഘാടനം മുൻ ഇന്ത്യൻ ഫുട്ബോൾ ടിം ക്യാപ്റ്റൻ പത്മശ്രീ ഐ എം വിജയൻ നിർവ്വഹിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു അധ്യക്ഷത വഹിച്ചു. കാതിക്കുടം നിറ്റാ ജലാറ്റിൻ കമ്പനി, കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രി എന്നിവരുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ച് ആണ് ഉപയോഗശൂന്യമായി നാശോൻമുഖമായ പെരുംകുളം പുനർജീവിപ്പിച്ച് പാർക്കും, ചിറങ്ങര ഓപ്പൺ ജിംനേഷ്യവും നിർമ്മിച്ചത്. ഒരേ സമയം 20 പേർക്ക് പരിശീലനം നടത്താൻ കഴിയുന്ന ഓപ്പൺ ജിം ഉപകരണങ്ങൾ ആണ് ചിറങ്ങര റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ നിർമ്മിച്ചിട്ടുള്ളത്. കൂടാതെ പഞ്ചായത്തിലെ 19 വാർഡിലും ഓപ്പൺ ജിമ്മും സ്ഥാപിച്ചിട്ടുണ്ട്ചടങ്ങിൽ പത്മശ്രീ ഐ.എം വിജയനെ കൊരട്ടി പഞ്ചായത്ത് ആദരിച്ചു. കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ അഡ്വ കെ ആർ സുമേഷ്, നൈനു റിച്ചു , കുമാരി ബാലൻ, പൊങ്ങം നൈപുണ്യ കോളേജ് പ്രിൻസിപ്പൽ റവ: ഫാ.പോൾ കൈപതോട്ടുങ്കൽ, കറുകുറ്റി അപ്പോളോ ആശുപത്രി സി.ഇ.ഒ ഡോ ഏബൽ ജോർജ്, നിറ്റാ ജലാറ്റിൻ മാനേജർ സൂരജ് ടി.ഒ,പഞ്ചായത്ത് സെക്രട്ടറി കെ.എ. ശ്രീലത, പഞ്ചായത്ത് അംഗങ്ങളായ വർഗ്ഗീസ് പയ്യപ്പിള്ളി, ഗ്രേസ്സി സ്ക്കറിയ, പി എസ് സുമേഷ്,ജിസി പോൾ, റെയ്മോൾ ജോസ്, ലിജോ ജോസ്, ബിജി സുരേഷ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *