വാഷിങ്ട്ടൺ ഡിസി: ഗാസ സമാധാനനിർദേശങ്ങൾ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ചു. എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കുമെന്നും ശാശ്വതസമാധാന പാതയിലേക്കുള്ള ആദ്യപടിയായി ഇസ്രയേൽ സൈനികരെ പിൻവലിക്കുമെന്നും എല്ലാവരെയും നീതിപൂർവം പരിഗണിക്കുമെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ എഴുതി.ട്രംപിന്റെ 20 നിർദേശങ്ങളടങ്ങിയ സമാധാനപദ്ധതിയുടെ പ്രാരംഭ ചർച്ച കയ്റോയിൽ നടന്നിരുന്നു. ചർച്ചയിൽ എല്ലാ കക്ഷികളും നിർദേശങ്ങൾ അംഗീകരിച്ചിരുന്നു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ കരാറിലെത്തിയതായി ഹമാസും പ്രസ്താവനയിൽ പറഞ്ഞു. കരാറിൽ ഇസ്രയേൽ സേനയുടെ പിൻവാങ്ങലും ബന്ദികളെ കൈമാറലും ഉൾപ്പെടുന്നുവെന്നും ഹമാസ് പറഞ്ഞു. ഇസ്രയേൽ വെടിനിർത്തൽ പൂർണമായും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ട്രംപിനോടും മധ്യസ്ഥരാജ്യങ്ങളോടും ഹമാസ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കരാർ നടപ്പിലാക്കി 72 മണിക്കൂറിനുള്ളിൽ ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും കൈമാറ്റം നടക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Related Posts
മുട്ടമ്പലം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
കോട്ടയം: നാലു വഷത്തിനിടയ്ക്ക് രണ്ടേകാൽ ലക്ഷം പട്ടയം കൊടുത്തുകൊണ്ട് ചരിത്രപരമായ കടമയാണ് ഈ സർക്കാർ നടപ്പിലാക്കിയതെന്ന് റവന്യൂ-ഭവനനിർമാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു.മുട്ടമ്പലം സ്മാർട്ട് വില്ലേജ്…
ഇടുക്കിയിൽ മിനി ബസ് മറിഞ്ഞ് അപകടം;നിരവധി പേർക്ക് പരിക്ക്
ഇടുക്കി: ഇടുക്കി മാങ്കുളത്ത് മിനി ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരിക്ക്. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പെട്ടത്. 24 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.വിരിപാറ…
അസംഘടിത തൊഴിലാളികളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം: സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വി ശിവൻകുട്ടി
അസംഘടിത തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിനും അവരുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.…
