മധുര: തമിഴ്നാട് മധുരയിൽ കുടിവെള്ള ടാങ്കിൽ മനുഷ്യവിസർജ്യം കലർത്തി. സംഭവത്തിൽ 14കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. അമചിയപുരം ഗ്രാമത്തിലെ കുടിവെള്ളടാങ്കിലാണ് മനുഷ്യവിസർജ്യം കണ്ടെത്തിയത്. ആയിരത്തിലേറെ ആളുകൾ താമസിക്കുന്ന ഗ്രാമത്തിന്റെ പ്രധാന ജലവിതരണകേന്ദ്രമാണിത്. ഇവരിൽ ഭൂരിഭാഗവും ദളിത് വിഭാഗത്തിൽപ്പെടുന്നവരാണ്. ടാങ്കിൽനിന്നു ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ ടാങ്ക് പരിശോധിച്ചപ്പോൾ മനുഷ്യവിസർജ്യം കണ്ടെത്തുകയായിരുന്നു. ടാങ്കിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്നു. ടാങ്ക് ഉടൻ വൃത്തിയാക്കണമെന്നും അണുബാധപടരാതിരിക്കാൻ എല്ലാ താമസക്കാരെയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കണമെന്നും ഗ്രാമവാസികൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. അമച്ചിയപുരത്തെ ഏകദേശം ഇരുന്നൂറിലേറെ കുടുംബങ്ങൾ കുടിവെള്ള ആവശ്യങ്ങൾക്കായി ഈ ടാങ്കിനെയാണ് ആശ്രയിക്കുന്നത്.
Related Posts
ബാങ്ക് ജീവനക്കാർക്കെതിരെ കൈയ്യേറ്റ ശ്രമം, KUBS0 യൂണിയൻ പ്രതിക്ഷേധിച്ചു
കോട്ടയം:കടുത്തുരുത്തി അർബൻ സഹകരണ ബാങ്കിലെ കൂടിശ്ശിക നിവാരണത്തിന് നിയോഗിക്കപ്പെട്ട വനിതകൾ ഉൾപ്പടെയുള്ള ജീവനക്കാർക്കെതിരെ ഉണ്ടായ കയ്യേറ്റ ശ്രമത്തിൽ കേരള അർബൻ ബാങ്ക് സ്റ്റാഫ് അർഗനൈസേഷൻ ശക്തവായ പ്രതിഷേധം…
ശബരിമല കുത്തക ലേലത്തിൻ്റെ വിവരം ചോർന്നു; 110 കടകൾക്കായി റീ-ടെൻഡർ നടത്താൻ തീരുമാനം
പത്തനംതിട്ട: ശബരിമല കുത്തക ലേലത്തിൻ്റെ വിവരം ചോർന്നു. ഇതേത്തുടർന്ന് 110 കടകൾക്കായി റീ-ടെൻഡർ നടത്താൻ തീരുമാനമായി. സെപ്റ്റംബർ 28ന് നടത്താനിരുന്ന ലേലവും റദ്ദാക്കി. കുത്തക ലേലത്തിൻ്റെ വിവരം…
വൃത്തിഹീനമായ ടോയ്ലറ്റിനെക്കുറിച്ച് പരാതി പറഞ്ഞ യാത്രികനെ ട്രെയിനിൽ നിന്ന് ഇറക്കിവിട്ട് ടി.ടി.ഇ
ന്യൂഡൽഹി: എറണാകുളം-നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസിൽ വൃത്തിഹീനമായ ടോയ്ലറ്റിനെക്കുറിച്ച് പരാതി പറഞ്ഞ യാത്രികനെ ട്രെയിനിൽ നിന്നും ഇറക്കി വിട്ട് ടി.ടി.ഇ. ഗുജറാത്തിലെ വഡോദരയിൽ നിന്നും ഡൽഹി നിസാമുദ്ദീനിലേക്ക് സെക്കൻഡ്…
