വൈക്കം : റോഡ് നന്നാക്കുന്ന കാര്യത്തിൽഎം.എൽ.എ യുടെ കാപട്യം അവസാനിപ്പിയ്ക്കുക.തകർന്ന് കിടക്കുന്ന വൈക്കം വെച്ചർ റോഡിന്റെ ശോചനീയാവസ്ഥ ശരിയായ രീതിയിൽ പരിഹരിക്കാതെ ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്നതിന് തുല്ല്യമായിമെറ്റിലും സാൻഡും കൊഴച്ച് താൽക്കാലികമായി കുഴി അടച്ചാൽ അത് യാത്രക്കാർക്ക് വലിയ ദുരിതമായിരിക്കും വരുവാൻ പോകുന്നത്.മെറ്റിൽ തെന്നിമാറി റോഡു മുഴുവൻ നിരന്ന് കിടക്കുകയും ബൈക്ക് യാത്രക്കാർ ഉൾപ്പെടെയുള്ളവർ അപകടത്തിൽ പെടുകയും ചെയ്യും.പൊതുജനങ്ങളുടെ യാത്ര വീണ്ടു ദുരിതപൂർണമാകും.റോഡ് നന്നാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ്സ് പാർട്ടി സമരം പ്രഖ്യാപിക്കുകയും പ്രതിക്ഷേതം ശക്തമാക്കുകയും ചെയ്തപ്പോൾ 25 ലക്ഷം രൂപ അറ്റകുറ്റപ്പണിക്ക് അനുവധിച്ചു എന്ന് പ്രസ്താവാന നടത്തിയ എം എൽ എ കൃത്യമായി റോഡിന്റെ പണികൾ പൂർത്തികരിക്കണം. ഇല്ല എങ്കിൽ വഴി മാറി സുഗമമായി യാത്ര ചെയ്യുന്ന വൈക്കം എം എൽ എയെ വഴിയിൽ തടയുന്നതടക്കമുള്ള ശക്തമായ സമര പരിപാടികളുമായി കോൺഗ്രസ്സ് പാർട്ടി മുന്നോട്ട് വരുമെന്ന് കോൺഗ്രസ്സ് പാർട്ടി ഭാരവാഹികളായബി. അനിൽകുമാർവിവേക് പ്ലാത്താനത്ത്, വി. പോപ്പി, യു ബേബി ,ജി. രാജിവ്, രമേഷ് പി ദാസ്,ബി. എൽ. സെബാസ്റ്റ്യൻ,ഷിജ ഹരിദാസ്ജെൽസി സോണി,കെ. ബിനിമോൻഇ.വി. അജയകുമാർതങ്കച്ചൻ പൗവ്വത്തിൽ,വിദ്യതുടങ്ങിയവർ പ്രസ്താവനയിൽ അറിയിച്ചു.
Related Posts
ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി
ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനമാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്. സിപിഐ ദേശീയ ജനറൽ…
യുപിഐ ഇടപാടുകളിൽ ബയോമെട്രിക് സംവിധാനം നടപ്പാക്കാനൊരുങ്ങി എൻപിസിഐ
യുപിഐ ഇടപാടുകളിൽ പിൻ നമ്പറുകൾക്ക് പകരം ബയോമെട്രിക് സംവിധാനം നടപ്പാക്കാനൊരുങ്ങി എൻപിസിഐ.അതേസമയം ഇപ്പോൾ പണമിടപാടുകൾ നടത്തുമ്പോൾ യുപിഐ-പിൻ അല്ലെങ്കിൽ യുപിഐ പേഴ്സണൽ ഐഡന്റിഫിക്കേഷൻ നമ്പറായ 4-6 അക്ക…
ആറ്റുകാൽ പൊങ്കാല 2026
ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം നടക്കുന്നത്. ഫെബ്രുവരി 23ന് കാപ്പുകെട്ടി കുടിയിരുത്ത്, 25ന് കുത്തിയോട്ട വ്രതാരംഭം എന്നിവ നടക്കും.മാർച്ച് 3നാണ്…
