ഓണംവാരാഘോഷത്തോടനുബന്ധിച്ച് ഡി റ്റി പി സിയും ,വെള്ളാർവാർഡ് ജനകീയ സമിതിയും സംയുക്തമായി കോവളം കനാൽ അറബി കടലുമായി സന്ധിക്കുന്ന പ്രകൃതി രമണീയമായ പൊഴിക്കരയിൽ പനത്തുറ കൊപ്ര പ്പുര മുതൽ പാച്ചല്ലൂർ കരിയിൽകടവ് വരെ സെപ്റ്റംബർ ആറിന് നടക്കുന്ന ജല ഘോഷയാത്രയ്ക്ക് സംഘാടക സമിതി രൂപീകരിച്ചു. വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി ബൈജുഅദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.റ്റി.പി.സി സമിതി അംഗം വെങ്ങാനൂർ ബ്രൈറ്റ്, നഗരസഭാ കൗൺസിലർ എസ്.എം ബഷീർ ,എ.ജെ.സുക്കാർണോ, മുട്ടയ്ക്കാട് വേണുഗോപാൽ, ഡി.ജയകുമാർ, നഗരസഭ എച്ച് ഐ. അനുരൂപ്, വാഴമുട്ടം രാധാകൃഷ്ണൻ, എസ്. പ്രശാന്തൻ, എസ് ഉദയരാജ് തുടങ്ങിയവർ പ്രസംഗിച്ചു. പനത്തുറ പി. ബൈജു ചെയർമാനായും, എസ്. ഉദയരാജ് കൺവീനറായും കോ-ഓഡിനേറ്ററായി ഡി.ജയകുമാറും അടങ്ങുന്ന101 അംഗ സംഘാടക സമിതിയെ തിരഞ്ഞെടുത്തു. ജലഘോഷയാത്രയ്ക്ക് മുന്നോടിയായി കലാ-കായിക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാട സമിതി ഭാരവാഹികൾ അറിയിച്ചു.
Related Posts
കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ തിളങ്ങാൻ ആലപ്പുഴ ജില്ലയിൽ നിന്ന് 10 താരങ്ങൾ
ആലപ്പുഴ; കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ തിളങ്ങാൻ തയ്യാറെടുത്ത് ആലപ്പുഴയിൽ നിന്നുള്ള ക്രിക്കറ്റ് താരങ്ങൾ.ഓൾറൗണ്ടർമാരും സ്പിന്നർമാരും ഹാർഡ് ഹിറ്റർമാരുമടക്കം പത്ത് താരങ്ങളാണ് ജില്ലയിൽ നിന്ന് വിവിധ…
വടക്കാഞ്ചേരി സിഐ ഷാജഹാനെ സ്ഥലം മാറ്റി
തൃശൂര്‍: കെഎസ്യുക്കാരെ മുഖംമൂടി ധരിപ്പിച്ച സംഭവത്തില്‍ വടക്കാഞ്ചേരി സിഐ ഷാജഹാനെ സ്ഥലം മാറ്റി. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് ആണ് മാറ്റിയത്. തൃശൂരിലെ മുള്ളൂര്‍ക്കരയില്‍ കെഎസ്യു- എസ്എഫ്ഐ പ്രവര്‍ത്തകര്‍…
അമ്മയെ കത്തികൊണ്ട് കഴുത്തിൽ കുത്തി പതിനേഴുകാരി
ആലപ്പുഴ: അമ്മയെ കത്തികൊണ്ട് കഴുത്തിൽ കുത്തി പതിനേഴുകാരി. പെൺകുട്ടിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. വീടിന്റെ തറ കഴുകാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിക്കാൻ കാരണം. മഹിളാ കോൺഗ്രസ്…
