ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊട്ടാരക്കര ഏരിയ നാമ്പ് 2 പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

ആയൂർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇൻഡ്യ കൊട്ടാരക്കര ഏരിയയുടെ ആഭിമുഖ്യത്തിൽ നാമ്പ് 2 (ഒരു ചെറിയ വലിയ തുടക്കം) എന്ന പ്രോജക്ട് വെണ്ടാർ ശ്രീ വിദ്യാധിരാജ മെമ്മോറിയൽ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീജ കേ.പി . ഉദ്ഘാടനം നിർവഹിച്ചു.കുഞ്ഞിളം മനസ്സുകളിൽ ആരോഗ്യത്തിൻ്റെയും ഔഷധ സസ്യങ്ങളുടെയും പ്രധാന്യം മനസ്സിലാക്കി കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് നാമ്പ് 2 പ്രോജക്ട് നടത്തുന്നത്. ഡോ. മോഹനൻ വി. പോറ്റിയുടെ അധ്യക്ഷതയിൽ  പ്രോഗ്രാമിൽ എ.എം.എ.ഐ കൊട്ടാരക്കര ഏരിയ പ്രസിഡണ്ട് ഡോ. എ. ആർ. സ്മിത്ത്കുമാർ ഔഷധ സസ്യങ്ങളെ സംബന്ധിച്ച് മുഖ്യ പ്രഭാഷണം നടത്തി. സ്ക്കൂൾ മാനേജർ ലക്ഷ്മി കൃഷ്ണ കേ. ബി., എ.എം.എ.ഐസംസ്ഥാന കമ്മിറ്റി അംഗം ഡോ. ജയപാൽ , കൊട്ടാരക്കര ഏരിയ സെക്രട്ടർ ഡോ. അനീഷ മുരളി, സ്കൂൾ സംസ്കൃത അധ്യാപകൻ അരുൺ എം.എസ്., എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിന് ശേഷം സ്കൂൾ ഔഷധ തോട്ടത്തിന് ആവശ്യമായ ഔഷധ സസ്യങ്ങൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *