വൈക്കം: വൈക്കം സത്യാഗ്രഹ സമര ചരിത്രത്തിന്റെ ഭാഗമായ അന്തകാര തോടിന്റെ തീരത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റ് 50 ലക്ഷം രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച വൈക്കം വ്യാപാര ഭവന് കെട്ടിട സമുച്ചയം 21-ന് ഉദ്ഘാടനം ചെയ്യും.രാവിലെ 11.00-ന് നടക്കുന്ന സമ്മേളനം ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. ഓഫീസ് ഉദ്ഘാടനം സി.കെ. ആശ എം എല്‍ എ നടത്തും. ശിലാഫലകം അനാച്ഛാദനം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി നടത്തും. വൈക്കം യൂണിറ്റ് പ്രസിഡന്റ് പി. ശിവദാസ് അദ്ധ്യക്ഷത വഹിക്കും. ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എന്‍. പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രീത രാജേഷ്, വൈസ് ചെയര്മാന് പി.ടി. സുഭാഷ്, പ്രതിപക്ഷ നേതാവ് എസ്. ഹരിദാസന് നായര്‍, ഏകോപന സമിതി ജനറല്‍ സെക്രട്ടറി എം.ആര്. റെജി, ട്രഷറര്‍ പി.കെ. ജോണ്‍ എ്നനിവര്‍ വിവിധ ചടങ്ങുകള്‍ നടത്തും. തുടര്‍ന്ന് സ്നേഹ വിരുന്നും നടക്കും.
Related Posts
കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് 500 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി ആരോപണം. പ്രശസ്ത പിന്നണി ഗായികയും റിയാലിറ്റി ഷോ ഫെയിമുവായ യുവതിയുടെ പിതാവും, എസ്.പി. എന്ന ചുരുക്കപ്പേരിൽ…
പാലക്കാട് സ്പോർട്സ് ഹബ്ബ് ജില്ലയുടെ മുഖച്ഛായ മാറ്റും: മന്ത്രി എം.ബി. രാജേഷ്
പാലക്കാട്: ശ്രീ ചാത്തൻകുളങ്ങര ഭഗവതി ദേവസ്വം ട്രസ്റ്റിന്റെ ഭൂമിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കുന്ന അത്യാധുനിക സ്പോർട്സ് ഹബ്ബ് ജില്ലയുടെ മുഖച്ഛായ മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്…
ബിരുദദാനവും ദീപോജ്ജ്വലന ചടങ്ങും
തൃശൂർ : അശ്വിനി കോളേജ് ഓഫ് നഴ്സിംഗ് 17-ാം ബാച്ച് ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങും 22-ാം ബാച്ച് ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ദീപോജ്വലന ചടങ്ങും…
