അഗ്നി 5 മിസൈലിൽ വീണ്ടും ചരിത്രം രചിച്ച് ഇന്ത്യ

അഗ്നി 5 മിസൈലിന്റെ രണ്ടാം ഘട്ട എംഐആർവി പരീക്ഷണം ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കി. ശത്രുരാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങളെ അപ്രസക്തമാക്കാൻ ശേഷിയുള്ളതാണ് ഈ പുതിയ സാങ്കേതികവിദ്യ.ഒഡീഷ തീരത്തെ ഡോ. എപിജെ അബ്ദുൽ കലാം ദ്വീപിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. വിവിധ പരീക്ഷണ ലക്ഷ്യങ്ങൾ മിസൈൽ കൃത്യതയോടെ കൈവരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ആണവ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ ഈ പരീക്ഷണം നിർണ്ണായക നാഴികക്കല്ലാണ്.

Leave a Reply

Your email address will not be published. Required fields are marked *