ഷിംല: ഹിമാചൽ പ്രദേശിൽ ആശങ്കയായി തുടർച്ചയായ ഭൂചലനങ്ങൾ. വെള്ളിയാഴ്ച രാത്രി മുതൽ വിവിധ മേഖലകളിലായി 4 ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രദേശവാസികൾക്കിടയിൽ ആശങ്ക നിലനിൽക്കുകയാണ്.ഇന്നലെ രാത്രി 10.04 ഓടെ റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഏറ്റവും ശക്തമായത്. തുടർന്ന് അർധരാത്രിയിലും ശനിയാഴ്ച രാവിലെയും നേരിയ ഭൂചലനങ്ങൾ അനുഭവപ്പെട്ടു. തുടർച്ചയായ പ്രകമ്പനങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
ഹിമാചൽ പ്രദേശിൽ ആശങ്കയായി തുടർച്ചയായ ഭൂചലനങ്ങൾ
