വഡോദര: ഗുജറാത്തിലെ വഡോദര നഗരത്തിലുണ്ടായ റോഡപകടത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 26 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.രാജസ്ഥാനില്‍ നിന്ന് ഗുജറാത്തിലെ സൂററ്റിലേക്ക് വരികയായിരുന്ന സ്വകാര്യ ലക്ഷ്വറി ബസ് കോട്ടമ്പി സ്റ്റേഡിയത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെ വഡോദര-ഹലോല്‍ ഹൈവേയിലാണ് ഈ ദുരന്തം സംഭവിച്ചത്.
നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ലക്ഷ്വറി ബസ് ഇടിച്ചുകയറി ആറ് മരണം; 26 പേർക്ക് പരിക്ക്
