പലപ്പോഴും സിനിമകളിലെ നായകന്മാരെക്കാളും വില്ലന്മാരെ പലരും ഓർത്തിരിക്കാറുണ്ട്. അതിനുള്ള ഒരു കാരണം അവരുടെ ഗെറ്റപ്പിലെ പ്രത്യേകത തന്നെ ആവും. ഇവിടെ അവരെ പോലും മറികടക്കുന്ന തരത്തിലുള്ള രൂപകൽപ്പനയുമായി എത്തിയിരിക്കുകയാണ് അമേരിക്കയിലെ അലബാമയിലെ ഒരു ആഭരണക്കടയുടമ. 23 വയസ്സുകാരനായ സ്ലേറ്റർ ജോൺസ് തന്റെ കൃത്രിമക്കണ്ണിൽ (artificial eye) ഒരു 2 കാരറ്റ് വജ്രം (diamond) പതിപ്പിച്ചാണ് ലോകശ്രദ്ധ നേടിയിരിക്കുന്നത്.ദി സ്പൈ ഹൂ ലവ്ഡ് മി (The Spy Who Loved Me) എന്ന ചിത്രത്തിലെ ജോസിന്റെ (Jaws) മെറ്റൽ പല്ലുകൾ പോലെ, ബോണ്ട് വില്ലന്മാർക്കെല്ലാം അവരുടേതായ പ്രത്യേക ശൈലിയുണ്ട്. ആ ശൈലിക്ക് ചേർന്ന രൂപമാണ് ജോൺസ് സ്വീകരിച്ചത്.
2 കാരറ്റ് വജ്രം പിടിപ്പിച്ച കൃത്രിമക്കണ്ണുമായി ആഭരണക്കടയുടമ, മുടക്കിയത് 2 മില്യൺ ഡോളർ
