ഫാ. മിഥുൻ മെൻ്റെസ് കോട്ടപ്പുറം രൂപത പി.ആർ.ഒ

കൊടുങ്ങല്ലൂർ :- ഫാ. മിഥുൻ മെൻ്റെസിനെ കോട്ടപ്പുറം രൂപതയുടെ പി .ആർ. ഒ യായി ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. കടക്കര ഉണ്ണിമിശിഹാ പള്ളി വികാരിയായി സേവനം ചെയ്തു കൊണ്ടിരിക്കവേയാണ് പുതിയ നിയമനം. ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും, ജേർണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. പറവൂർ സെൻ്റ് ഡോൺ ബോസ്കോ ഇടവക വലിയാറ ജോസഫ് മെൻ്റസ് – എൽസി ദമ്പതികളുടെ മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *