കോട്ടപ്പടി :സെൻ്റ് ജോർജ് ഇംഗ്ലീഷ് മീഡിയം യു.പി സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി പാരൻ്റിംഗ് സെമിനാർ നടത്തി.
സെമിനാർ സെൻ്റ് ജോർജ് ചർച്ച് അസിസ്റ്റൻ്റ് വികാരി റവ. ഫാ ബെൻ സ്റ്റീഫൻ മാത്യു ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് റിയ മേരി മോൻസി അധ്യക്ഷത വഹിച്ചു. മാനേജർ എം. കെ വർഗ്ഗീസ് കുട്ടി ആശംസകൾ നേർന്നു.ട്രെയിനറും മെന്ററുമായ അഡ്വ. ചാർളിപോൾ
“പോസിറ്റീവ് പാരൻ്റിംഗ്” എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ഷൈനി ജോൺ സ്വാഗതവും പി.ഇ മിനി നന്ദിയും പറഞ്ഞു.
