നെയ്യാർ ഡാം ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപിക ശ്രീരേഖ നെയ്യാർഡാം സ്കൂളുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങൾക്കും ഇടപെടുകയോ,പിടിഎ കമ്മിറ്റിയുമായി കഴിഞ്ഞ എട്ടുമാസമായി സഹകരിക്കുകയോ ചെയ്യുന്നില്ലെന്ന് പരാതി.ടിയാളുടെ പ്രവർത്തി തികഞ്ഞ അനാസ്ഥയും, നിരുത്തരവാദ പരവുമാണന്നു PTA എക്സിക്യൂട്ടീവ് യോഗംകുറ്റപ്പെടുത്തി. ആഴ്ചയിൽ വല്ലപ്പോഴും മാത്രം സ്കൂളിൽ വരാറുള്ള ഇവർ സ്കൂളിലെ ശുചീകരണ പ്രവർത്തനങ്ങളിലോ സുരക്ഷാക്രമീകരണങ്ങളിലോ ശ്രദ്ധിക്കാറില്ല. ഇക്കഴിഞ്ഞ മാസമാണ് സ്കൂളിലെ ഉച്ചഭാഷിണിയും ആംപ്ലിഫയറും മറ്റും മോഷണം പോയിട്ടുള്ളത്. ഇത് സംബന്ധിച്ച് നെയ്യാർ ഡാം പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷിച്ചു വരികയുമാണ്. ഇവർക്കെതിരെ വകുപ്പ് തല അന്വേഷണം വേണമെന്ന് എക്സിക്യൂട്ടീവ് ഒന്നടങ്കം ആവശ്യപ്പെട്ടു.
പ്രധാന അധ്യാപിക സ്കൂളുമായി സഹകരിക്കുന്നില്ലെന്ന് പരാതി
