അന്താരാഷ്ട്ര നാളികേര ദിനം ആചരിച്ചു

കാഞ്ഞങ്ങാട്: ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നാളികേര ദിനം ആചരിച്ചു.

നാളികേരത്തിന്റെ ഉപയോഗവും മൂല്യവും ലോകമെമ്പാടും പ്രചരിപ്പിക്കുക, കർഷകരെ പ്രോത്സാഹിപ്പിക്കുക, സുസ്ഥിര കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നത്.

ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ജില്ലാ ജയിൽ വളപ്പിൽ തെങ്ങിൻ തൈകൾ നട്ടു.

കാഞ്ഞങ്ങാട് ജില്ലാ ജയിൽ വളപ്പിൽ നടന്ന പരിപാടി ജില്ലാ ജയിൽ സൂപ്രണ്ട് എൻ.ഗിരീഷ് കുമാർ എൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ എൻ.ഉണ്ണികൃഷ്ണൻ സന്നിഹിതനായിരുന്നു.

‘കല്പവൃക്ഷം’ എന്നറിയപ്പെടുന്ന തെങ്ങ് ഭക്ഷണം, എണ്ണ, നാര്, ഇന്ധനം, നിർമ്മാണ സാമഗ്രികൾ എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലയിലും ഉപയോഗപ്രദമാണ്. മണ്ണൊലിപ്പ് തടയുന്നതിനും ഹരിതാഭ നിലനിർത്തുന്നതിനും തെങ്ങിൻ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് വളണ്ടിയർമാർക്ക് ബോധവൽക്കരണം നൽകി.

പ്രിൻസിപ്പാൾ പി.എസ്.അരുൺ, എൻ.എസ്.എസ് ക്ലസ്റ്റർ കോ-ഓർഡിനേറ്റർ സമീർ സിദ്ധീഖി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ.മഞ്ജു, ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ ദീപു കെ. , സുമോദ് എം , ജയാനന്ദൻ യു , സനൽ കെ.ടി , ഉമേഷ് ചന്ദ്രൻ , അസി പ്രിസൺ ഓഫീസർ മാരായ ജിനു സുരേഷ് , നിധീഷ്.വളണ്ടിയർമാരായ ഷജുൻ, കെ.ദേവാനന്ദ്, കെ.വി.ആകാശ്, പി.എച്ച്.അഷ്വാഖ് എന്നിവർ നേതൃത്വം നൽകകി.

Leave a Reply

Your email address will not be published. Required fields are marked *