വാർപ്പ് പണിക്കിടെ കാൽ വഴുതി വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

Breaking Kerala

അരൂർ:ജോലിക്കിടെ കാൽവഴുതി വീണ് കെട്ടിട നിർമ്മാണ തൊഴിലാളി മരിച്ചു. ചന്തിരൂർ അണ്ടിശ്ശേരി ചാക്കോ (വാവച്ചൻ-63) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.30 മണിയോടെ നാൽപ്പത്തെണ്ണീശ്വരത്തുള്ള ജോലി സ്ഥലത്ത് വച്ചാണ് അപകടം നടന്നത്.

കെട്ടിടത്തിന്റെ സൺ സൈഡ് വാർക്കുന്നതിനിടെ ചാക്കോ കാൽ തെന്നി താഴേയ്ക്ക് വീഴുകയായിരുന്നു. തലയിടിച്ചു വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥത്തു വച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം അരൂക്കുറ്റി ഗവ. ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു് ശേഷം അരൂർ സെന്റ് അഗസ്റ്റിൻ സെമിത്തേരി പള്ളിയിൽ സംസ്ക്കാരം നടത്തി. ഭാര്യ: മോളി. മക്കൾ: ജോഷി, ജോബി. മരgമകൾ. ഷിനി.

Leave a Reply

Your email address will not be published. Required fields are marked *