ജറുസലേം: ഒടുവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിനു വഴങ്ങി ഹമാസ്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഹമാസ് അംഗീകരിച്ചു. ഇസ്രേലി ബന്ദികളെ വിട്ടയയ്ക്കാൻ തയാറാണെന്ന് ഹമാസ് പ്രഖ്യാപിച്ചു . ട്രംപ് ആവശ്യപ്പെട്ട മറ്റു നിർദേശങ്ങളിൽ കൂടുതൽ ചർച്ചകൾ വേണമെന്നും സമാധാനപദ്ധതിയുടെ ചില ഭാഗങ്ങൾ അംഗീകരിക്കുന്നതായും ഹമാസ് നേതാക്കൾ പറഞ്ഞു.ഞായറാഴ്ച വൈകുന്നേരം ആറോടെ ഇസ്രയേലുമായി സമാധാനക്കരാറിലെത്താൻ ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു. അല്ലെങ്കിൽ സർവനാശമായിരിക്കും സംഭവിക്കുകയെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിരുന്നു. തന്റെ സമാധാനപദ്ധതി അംഗീകരിക്കാനും ഇസ്രേലി ബന്ദികളെ മോചിപ്പിക്കാനും ശത്രുതയ്ക്കു വിരാമമിടാനും ഹമാസിന് അവസാന അവസരം നൽകുന്നുവെന്നാണ് ട്രംപ് പറഞ്ഞു. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പിടിക്കപ്പെട്ട ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കാനും കൂടുതൽ ചർച്ചകൾ നടത്താനും മധ്യസ്ഥരാഷ്ട്രങ്ങളോട് ഹമാസ് സമ്മതം അറിയിച്ചു. ഗാസയുടെ ഭരണം “സ്വതന്ത്ര സാങ്കേതിക വിദഗ്ധരുടെ’ പലസ്തീൻ സംവിധാനത്തിനു കൈമാറാൻ ഒരുക്കമാണെന്നും ഹമാസ് പ്രഖ്യാപിച്ചു. അതേസമയം ഹമാസിനെ നിരായുധീകരിക്കണമെന്ന സമാധാന പദ്ധതിയിലെ ഇസ്രയേൽ നിർദേശത്തിൽ ഹമാസ് നേതാക്കൾ പ്രതികരണം നടത്തിയിട്ടില്ല. അടിയന്തര വെടിനിർത്തൽ, ബന്ദികളുടെ കൈമാറ്റം, ഗാസയിൽ നിന്നുള്ള ഇസ്രയേൽ സൈന്യത്തിന്റെ ഘട്ടംഘട്ടമായുള്ള പിന്മാറ്റം, അന്താരാഷ്ട്രമേൽനോട്ടത്തിൽ ഇടക്കാല സർക്കാർ രൂപീകരണം തുടങ്ങിയവയാണ് ട്രംപിന്റെ സമാധാനപദ്ധതിയിലെ സുപ്രധാന നിർദേശങ്ങൾ. അറബ്, ഇസ്ലാമിക, അന്താരാഷ്ട്ര പങ്കാളികൾക്കൊപ്പം സമാധാനശ്രമങ്ങൾക്കായി പ്രവർത്തിച്ച ട്രംപിന്റെ പങ്കിന് പരസ്യമായി നന്ദി പറയുന്നതായും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. “ഹമാസ് പുറത്തിറക്കിയ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ, അവർ ശാശ്വതമായ സമാധാനത്തിന് തയാറാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഗാസയിലെ ബോംബാക്രമണം ഇസ്രയേൽ ഉടൻ നിർത്തണം. അതുവഴി ബന്ദികളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിയും’ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. ഹമാസിന്റെ പ്രസ്താവനയെത്തുടർന്ന്, ഗാസയിലെ ബോംബാക്രമണം ഉടൻ നിർത്താൻ യുഎസ് പ്രസിഡന്റ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
Related Posts
മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രത്തിലെ ഐ.പി. വിഭാഗവും എക്സ്റേ യൂണിറ്റും മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
കോട്ടയം: മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രത്തിലെ വിവിധ പദ്ധതികള്‍ ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. 24…
ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘം കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിൽ ഛത്തീസ്ഗഢ് സന്ദർശിക്കും
ഛത്തീസ്ഗഡ്: കന്യാസ്ത്രീകളെ മതപരിവർത്തനം അടക്കം കുറ്റം ചുമത്തി അന്യായമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇടത് നേതാക്കൾ ഛത്തീസ്ഗഡ് സന്ദർശിക്കും. ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഛത്തീസ്ഗഡ് സന്ദർശിക്കുന്നത്.…
നാലുവർഷം ഒളിവിൽ ആയിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ.
ആലത്തൂർ . പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതി പോലീസ് പിടിയിലായി .ചിറ്റിലഞ്ചേരി പാറക്കൽകാട് ശിവകുമാർ( 51 )ആണ് പിടിയിലായത്. കേസിൽ പിടിയിലായി 2021ൽ…
